Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അസിസ്റ്റില്‍ റെക്കോര്‍ഡിട്ട് കെവിന്‍ ഡി ബ്രൂയ്ന്‍

പ്രീമിയര്‍ ലീഗില്‍ അസിസ്റ്റുകളുടെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം കെവിന്‍ ഡി ബ്രൂയ്ന്‍. ഇന്നലെ നടന്ന ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറൊയ്ക്ക് ഗോളിന് വഴി ഒരുക്കിയാണ് കെവിന്‍ ഡി ബ്രൂയ്‌നെ ഈ നേട്ടം കൈവരിച്ചത്. ഇതോടെ മൂന്ന് വ്യത്യസ്ത സീസണുകളില്‍ 15 അസിസ്റ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ പ്രീമിയര്‍ ലീഗ് താരമായി മാറിയിരിക്കുകയാണ് കെവിന്‍ ഡി ബ്രൂയ്ന്‍

2016-17 സീസണില്‍ താരം നേടിയത് 18 അസിസ്റ്റുകളായിരുന്നു. 2017-18 സീസണില്‍ 16 അസിസ്റ്റുകളും കെവിന്‍ ഡി ബ്രൂയ്ന്‍ തന്റെ പേരില്‍ ചേര്‍ത്തു. ഈ സീസണിലാകട്ടെ മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കേ 15 അസിസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇനി മറ്റൊരു റെക്കോര്‍ഡും താരത്തെകാത്തിരിക്കുകയാണ്. ഈ സീസണില്‍ ഇനിയും മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ആഴ്സണല്‍ താരം ഹെന്റിയുടെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമാണ് താരത്തിന് മുന്നില്‍ ഉള്ളത്. 20 ഗോളുകള്‍ ഒരു സീസണില്‍ നേടി എന്നതാണ് ഹെന്റിയുടെ റെക്കോര്‍ഡ് എന്നാല്‍ ഇനിയും മത്സരം ബാക്കി നില്‍ക്കുന്നു എന്നതിനാല്‍ തന്നെ അത് ബ്രൂയ്‌ന് മറികടക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button