Jobs & VacanciesLatest NewsNews

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 23ന് തൊഴില്‍ മേള

പാലക്കാട് ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 23 ന് രാവിലെ 10 ന് തൊഴില്‍മേള നടത്തും.

ബാങ്കിംഗ്, ഐ.ടി, അക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റിംഗ്, ഫിനാന്‍സ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ മേഖലകളിലായി 100 ഓളം ഒഴിവുകളാണ് ഉള്ളത്. ബിസിനസ്സ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഡിഗ്രി), കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ (പ്ലസ് ടുവും അതിന് മുകളിലും), ട്രെയിനര്‍ (ബി.ടെക്ക്/ ഡിപ്ലോമ/ ഐ.എച്ച്.ആര്‍.ഡി ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്), സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ (ബി.സി.എ, എം.സി.എ, ബി.ടെക്ക്, ഐ.ടി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സി.എ) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, നെറ്റ് വര്‍ക്ക് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (ബിരുദത്തോടൊപ്പം ആര്‍.എച്ച്.സി.ഇ, എം.സി.എസ്.ഇ) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ബ്രാഞ്ച്് മാനേജര്‍ (ഡിഗ്രി), രണ്ട് വര്‍ഷത്തെ എം.എഫ്.ഐ പ്രവൃത്തി പരിചയം, അസിസ്റ്റന്റ് മാനേജര്‍ (ഡിഗ്രി), 3 വര്‍ഷത്തെ സെയില്‍സ്/ബാങ്കിംഗ് പ്രവൃത്തി പരിചയം, ഓഫീസര്‍ സെയില്‍സ് (ഡിഗ്രി) ഒരു വര്‍ഷത്തെ സെയില്‍സ്/ബാങ്കിംഗ് പ്രവൃത്തി പരിചയം, ഓഫീസ് സ്റ്റാഫ് ആന്‍ഡ് അഡ്മിന്‍ (ഡിഗ്രി), 2 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ഒഴിവുകള്‍.

Also read : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ തൊഴിലവസരം

താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ബയോഡാറ്റയും (3 പകര്‍പ്പ്), വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250/ രൂപയും സഹിതം ജനുവരി 21, 22 തിയതികളില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ. രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മേളയില്‍ പ്രവേശനം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി ഹാജരാക്കിയാന്‍ മതിയാവും. ഫോണ്‍: 0491 2505435

shortlink

Related Articles

Post Your Comments

Related Articles


Back to top button