Latest NewsNewsIndia

നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ പ്രമുഖ ബോളിവുഡ് താരം : ഇന്ദിരയെ പ്രതികള്‍ക്കൊപ്പം ജയിലില്‍ പാര്‍പ്പിയ്ക്കണം

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ ബോളിവുഡ് താരം രംഗത്ത് . ബോളിവുഡ് നടി കങ്കണ റണാവത്താണ് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം കാണിക്കുന്ന ഇന്ദിര ജയ്സിങ്ങിനെപ്പോലുള്ള സ്ത്രീകളാണ് രക്ഷസന്മാരെ വളര്‍ത്തുന്നതെന്ന് കങ്കണ പറഞ്ഞു.

Read Also : രാജീവ് ഗാന്ധിയുടെ ഘാതകരോട് സോണിയാഗാന്ധി ക്ഷമിച്ചത് പോലെ നിർഭയയുടെ അമ്മയും ക്ഷമിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്

”ആ സ്ത്രീയെ നാല് ദിവസത്തേക്ക് ആ ബലാത്സംഗികളോടൊപ്പം ജയിലില്‍ അടയ്ക്കണം. അവര്‍ അത് അര്‍ഹിക്കുന്നു. ബലാത്സംഗികളോട് സഹതാപം കാണിക്കുന്ന ഇവര്‍ ഏതുതരം സ്ത്രീകളാണ്? ഇത്തരം സ്ത്രീകളാണ് രാക്ഷസന്മാര്‍ക്ക് ജന്മം നല്‍കുന്നത്. ബലാത്സംഗികളോടും കൊലപാതകികളോടും സ്നേഹവും സഹതാപവും കാണിക്കുന്ന ഈ സ്ത്രീകളാണ് അവര്‍ക്ക് ജന്മം നല്‍കുന്നത് ” തന്റെ പുതിയ ചിത്രം പംഗയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കവേ കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിയില്‍ ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ ഈ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ”ഈ പ്രതികളെ നിശബ്ദമായാണ് തൂക്കിലേറ്റേണ്ടതെന്ന് ഞാന്‍ വിചാരിക്കുന്നില്ല. നിങ്ങള്‍ക്ക് ഒരു മാതൃകയാകാന്‍ കഴിയുന്നില്ലെങ്കില്‍ വധശിക്ഷയുടെ അര്‍ത്ഥമെന്താണ്? ഇവരെ പരസ്യമായി തൂക്കിക്കൊല്ലണം.” കങ്കണ പറഞ്ഞു.

രാജിവ് ഗാന്ധി വധക്കേസില്‍ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നാണ് ഇന്ദിരാ ജെയ്സിങ് നിര്‍ഭയയുടെ അമ്മ ആശാ ദേവിയോട് പറഞ്ഞത്. ‘ നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്’എന്ന് ഇന്ദിര ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇതിന് മറുപടിയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവിയും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button