USALatest NewsNewsInternational

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. സൊമാലിയയിലെ ജിലിബ് മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഷബാബ് ഭീകരനാണ് കൊല്ലപ്പെട്ടത്. ദ യുഎസ് ആഫ്രിക്ക കമാന്‍ഡ് ആണ് റിപ്പോർട്ട് പുറത്തു വിട്ടത്. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read : സ്വന്തം വീട്ടില്‍ അതിക്രമിച്ചു കടന്നയാള്‍ യു.എ.ഇയില്‍ വിചാരണ നേരിടുന്നു

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ 51 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. താലിബാന്‍ ഭീകരര്‍ക്കെതിരെ അഫ്ഗാന്‍ സൈന്യമാണ് ആക്രമണം നടത്തിയത്. മൂന്ന് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. 13 പേര്‍ക്ക് പരിക്കേറ്റു. ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്ബത് പ്രവിശ്യകളിലായി 24 മണിക്കൂറില്‍ 13 സൈനികര്‍ 12 വ്യോമാക്രമണങ്ങള്‍ നടത്തിയതായാണ് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button