Latest NewsNewsFootballSports

പോര്‍ച്ചുഗീസ് സുപ്പര്‍ താരത്തെ കൂടാരത്തിലെത്തിച്ച് യൂണൈറ്റഡ്

പോര്‍ച്ചുഗീസ് മധ്യനിര താരവും സ്‌പോര്‍ടിംഗ് താരവുമായ ബ്രൂണോ ഫെര്‍ണാണ്ടസിനെ സ്വന്തം തട്ടകത്തിലെത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. താരം നാളെ മെഡിക്കല്‍ പൂര്‍ത്തിയാക്കാനായി മാഞ്ചസ്റ്ററില്‍ എത്തും. താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നേരത്തെ തന്നെ കരാര്‍ ധാരണയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ബ്രൂണോയുടെ നിലവിലെ ക്ലബായ സ്‌പോര്‍ടിംഗും ട്രാന്‍സ്ഫറിന് സമ്മതിച്ചതാണ് ഈ നീക്കം നടക്കാന്‍ കാരണം.

60 മില്യണാണ് ബ്രൂണോയ്ക്ക് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌പോര്‍ടിംഗിന് നല്‍കുക. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ എന്നതിനാല്‍ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ ആക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പോര്‍ച്ചുഗല്‍ ടീമിന്റെ നാഷണ്‍സ് ലീഗ് കിരീടത്തില്‍ ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. ബ്രൂണോ കഴിഞ്ഞ സീസണില്‍ സ്‌പോര്‍ടിംഗിനായി 50 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. ഈ സീസണിലും ബ്രൂണോ ഫോം തുടരുകയാണ്. പോര്‍ച്ചുഗല്‍ ടീമിന്റെ നാഷണ്‍സ് ലീഗ് കിരീടത്തിലും ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button