Latest NewsFootballNewsSports

മാഞ്ചസ്റ്റര്‍ സിറ്റി താരം സാനെ പരിക്ക് മാറിയെത്തുന്നു

മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ പരിക്ക് മാറി തിരികെയെത്തുന്നു. താരം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് നടത്തി. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ കാരാബാവോ കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ സാനെ കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് സാനെയുടെ തിരിച്ചുവരവ്. സീസണ്‍ തുടക്കത്തില്‍ നടന്ന ലിവര്‍പൂളിനെതിരായ കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തിനിടെ 13ആം മിനുട്ടിലായിരുന്നു സാനെയ്ക്ക് പരിക്കേറ്റത്.

ലിഗമെന്റ് ഇഞ്ച്വറി ആയതിനാല്‍ മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. ബയേണിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു സാനെയുടെ പരിക്ക്. എന്നാല്‍ ബയേണ്‍ മ്യൂണിച്ച് 24 വയസുകാരനോട് താല്‍പര്യം നിലനിര്‍ത്തുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട് ഈ സീസണ്‍ അവസാനം വരെ സിറ്റിയില്‍ തുടര്‍ന്ന് തിരികെ ഫോമില്‍ എത്താന്‍ ആകും ഇനി സാനെയുടെ ലക്ഷ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button