KeralaLatest NewsNews

ഓൺലൈൻ ചതിക്കുഴികളെ നേരിടാം, കേരള പൊലീസുണ്ട് കൂടെ

നിങ്ങളെ ഇന്‍റർനെറ്റ് വഴി ആരംങ്കിലും ഭീഷണിപ്പെടുത്തിയാൽ പേടിക്കണ്ട, കേരള പൊലീസ് കൂടെയുണ്ട്. എന്നാൽ തെളിവുകൾ സൂക്ഷിക്കുക എന്നത് പ്രധാനമാണ്.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

ഓൺലൈനിലെ ചതിക്കുഴികളെയും ഭീഷണികളെയും കരുതലോടെ നേരിടാം…

ഓൺലൈനിലൂടെയുള്ള ഭീഷണിപ്പെടുത്തലുകളും വെല്ലുവിളികളും നമ്മളിൽ ഏറെ ആശങ്കയും കടുത്ത മാനസിക സംഘർഷങ്ങളും സൃഷ്ടിച്ചേക്കാം. ഇത്തരം അവസരങ്ങളിൽ തളർന്നുപോകാതെ സധൈര്യം നേരിടുവാൻ സന്നദ്ധരാകണം.

സംഘർഷം നേരിടുമ്പോൾ അവ ഉള്ളിലൊതുക്കാതെ വേണ്ടപ്പെട്ടവരുടെ സഹായം തേടാൻ മടിക്കരുത്.
ഭീതിക്ക് വശംവദരാകരുത്‌.
സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടുക.
ചാറ്റുകൾ, ഫോട്ടോകൾ, വിഡിയോകൾ തുടങ്ങിയ ലഭ്യമായ തെളിവുകൾ നഷ്ടപ്പെടാതെ നോക്കുക.

തിരിച്ചറിയേണ്ടത്:
അത് നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റല്ല.
ദിനംപ്രതി നിരവധിപ്പേർ ഇത്തരം അനുഭവങ്ങളിൽ കൂടെ കടന്നുപോകുന്നു.
അവർക്ക് നീതിയും ലഭിക്കുന്നുണ്ട്.
ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കുന്നത് പ്രശ്നം ഗുരുതരമാക്കാനേ സഹായകരമാകൂ..
ഓൺലൈൻ ഭീഷണികൾക്കെതിരെ നമ്മൾ സധൈര്യം നിയമപരമായി മുന്നോട്ട് പോകുമ്പോൾ തീർച്ചയായും ശത്രുക്കൾ പതറും. അതിനാൽ പോലീസ് സഹായം തേടാൻ തീർച്ചയായും മടിക്കേണ്ട.
പോലിസിൽ പരാതിപ്പെടൂ.. പോലീസിന്റെ സഹായം നിങ്ങൾക്ക് ലഭ്യമാകും.
ജീവിതവിജയം ധൈര്യമുള്ളവർക്കാണ്. ഭീതി വെടിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button