KeralaLatest NewsNews

ഒന്നും നോക്കണ്ട ഓടിക്കോ ; രവി ശാസ്ത്രിയുടെ കമന്ററിയില്‍ കണ്ടം വഴി ഓടി ആളുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും ദേശീയ മാധ്യമങ്ങളും

തിരുവനന്തപുരം: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് കേരള പോലീസ് പുറത്തുവിടുന്ന ഡ്രോണ്‍ ക്യാമറ ദൃശ്യങ്ങളും ട്രോളുകളുമാണ്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയ്ക്ക് പുറമെ ഈ വീഡിയോകള്‍ വാര്‍ത്തയാക്കി ഏറ്റെടുത്തിരിക്കുകയാണ് ദേശീയ മാധ്യമങ്ങളും. കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ കാലത്തെ ഡ്രോണ്‍ നിരീക്ഷണത്തിനിടെ പകര്‍ത്തിയ രസകരമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. ഇതാണ് വിവിധ ദേശീയമാധ്യമങ്ങളും വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പലഭാഗങ്ങളിലും ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കേരള പോലീസ് പിടികൂടിയിരുന്നു. ഇതിനിടെയാണ് ഡ്രോണ്‍ ക്യാമറകള്‍ പകര്‍ത്തിയ തലയ്ക്ക് മീതെ ഡ്രോണ്‍ കണ്ടതോടെ ഓടിരക്ഷപ്പെടുന്നവരുടെ രസകരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി പുതിയ വീഡിയോ പുറത്തുവിട്ടത്.

വീഡിയോയില്‍ പശ്ചാത്തല സംഗീതമായി രവി ശാസ്ത്രിയുടെ ഏറെ പ്രശസ്തമായ ട്രേസര്‍ ബുള്ളറ്റ് കമന്ററിയിലൂടെ പാടത്തും പറമ്പിലും കളിക്കുന്നവരും പുഴവക്കിലും കടപുറത്തും ഇരിക്കുന്നവരും എല്ലാം ഡ്രോണ്‍ ക്യാമറകളില്‍ കുടുങ്ങി. ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ തെങ്ങിന്റെ മറവില്‍ മുഖം ചേര്‍ത്ത് ഒളിച്ചിരിക്കുന്നയാളെയും തലയില്‍ മുണ്ടിട്ട് ഓടുന്നവരെയും ഒഴിച്ചിരിക്കുന്നവരെയും എല്ലാം ദൃശ്യങ്ങളില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button