KeralaLatest NewsNews

കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി ; നന്ദി പറഞ്ഞ് കേരള പൊലീസ്

ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പിന്തുണ നല്‍കിയവര്‍ക്ക് നന്ദിയും അറിയിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

പട്ടണക്കാട് പബ്ലിക്ക് സ്‌ക്കൂളില്‍ 10 ാം ക്ലാസ് -വിദ്യാര്‍ത്ഥിനിയായ ആരതി (15) യെയാണ് വെള്ളിയാഴ്ച (13.03.2020) രാവിലെ 10 മണിയോടെ കാണാതായത്. അച്ഛന്റെ കടയില്‍ വന്ന് തിരികെ പോകുമ്പോഴാണ് കുട്ടിയെ കാണാതാവുന്നത്. അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടിയെ കാണ്മാനില്ലാ എന്നുള്ള പോസ്റ്റ് വ്യാപകമായി പരന്നിരുന്നു.

അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാം എന്ന നിഗമനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കട്ടപ്പനയില്‍ നിന്നും കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് കുട്ടിയെ കണ്ടെത്തി എന്ന് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. പരീക്ഷ പേടിയെ തുടര്‍ന്ന് കുട്ടി വീടു വിട്ടിറങ്ങയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്‌

Related Articles

Post Your Comments


Back to top button