USALatest NewsNewsInternational

സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്

തെഹറാന്‍: ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ് വിമാനത്തില്‍ ഈ സൈനിക സംഘം ഉണ്ടായിരുന്നു. താലിബാന്റെ ആക്രമണത്തിലാണ് യുഎസ് വിമാനം തകര്‍ന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്ക പ്രതികരിച്ചിട്ടില്ല.

ഖാസിം സുലൈമാനിയെ വധിച്ച യുഎസ് ഇന്റലിജന്‍സ് ഓപ്പറേഷന്‍ തലവന്‍ മൈക്കിള്‍ ഡി ആന്‍ഡ്രിയയാണ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടത്. റഷ്യന്‍ ഇന്റലിജന്‍സ് ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആന്‍ഡ്രിയയാണ് ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യുഎസ് ഓപ്പറേഷനുകളെ നിയന്ത്രിച്ചിരുന്നത്. സിഐഎ ഇന്റലിജന്‍സിലെ പ്രമുഖ കമാന്‍ഡറാണ് അദ്ദേഹം. 2017 മുതല്‍ യുഎസ്സിന് ഭീഷണി ഉയര്‍ത്തുന്നവരെ വധിക്കുന്ന മിഷനെ നിയന്ത്രിക്കുന്നത് ആന്‍ഡ്രിയയാണ്. ഇറാഖിലെ 300ഓളം പ്രതിഷേധക്കാരെ വധിച്ചതിലും ആന്‍ഡ്രിയക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം താലിബാന്റ വാദങ്ങള്‍ പൂര്‍ണമായും വിശ്വാസ യോഗ്യമല്ല.

വിമാനം തകര്‍ന്നു എന്നത് വ്യാജമാണോ എന്നും അന്വഷിച്ച് കൊണ്ടിരിക്കുകയാണ്. ആക്രമണം ഉണ്ടായതിന്റെ ലക്ഷണങ്ങളില്ലെന്ന് യുഎസ് സൈനിക വക്താവ് കേണല്‍ സോണി ലെഗെറ്റ് പറഞ്ഞു. അതേസമയം എത്രപേര്‍ കൊല്ലപ്പെട്ടെന്ന കാര്യവും അമേരിക്ക പരസ്യമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വിമാനം തകര്‍ന്ന് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, ഇതും സത്യമാണോ എന്ന് സ്ഥിതീകരണമായിട്ടില്ല.

തകര്‍ന്ന വിമാനം അമേരിക്കയുടെ അത്യാധുനിക ചാര ശൃംഖലയും മൊബൈല്‍ കമാന്‍ഡ് സെന്ററുമായിരുന്നു. ഏതൊക്കെ സ്ഥലത്ത് ആക്രമണം നടത്തണമെന്ന കാര്യമടങ്ങുന്ന വിവരങ്ങള്‍ ഇതോടെ താലിബാന്റെ കൈവശമായിരിക്കുകയാണ്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന അത്യാധുനിക ഉപകരണങ്ങളും താലിബാന്‍ യുഎസ്സില്‍ നിന്ന് തട്ടിയെടുത്തു. നിരവധി ഓഫീസര്‍മാര്‍ ഡി ആന്‍ഡ്രിയക്കൊപ്പം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button