Jobs & VacanciesLatest NewsNews

ഗവ മെഡിക്കൽ കോളേജിൽ ലക്ച്ചറർമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

ഗവ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ / കാർഡിയോളജി / മെഡിക്കൽ ഓങ്കോളജി / കാഷ്വാലിറ്റി എന്നീ വകുപ്പുകളിൽ സീനിയർ റസിഡന്റുമാർ / ലക്ച്ചറർമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 7ന് രാവിലെ 10 മണിക്ക് നടക്കും. എം ബി ബി എസ് ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐയില്‍ അവസരം, അപേക്ഷ ക്ഷണിച്ചു

നിബന്ധനകൾക്ക് വിധേയമായി പി. ജി (മെഡിക്കൽ) ബിരുദമുള്ളവർക്ക് 70000രൂപയും മറ്റുള്ളവർക്ക് 55000 രൂപയുമാണ് പ്രതിമാസ വേതനം. അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ എത്തിച്ചേരുക. ഫോൺ : 0487 2200310- 2200319.

shortlink

Related Articles

Post Your Comments

Related Articles


Back to top button