KeralaLatest NewsNews

ഇന്ത്യ ഭരിക്കുന്നത് ഗാന്ധിജി വാരിക്കളയാൻ ശ്രമിച്ച ചവർ; അദ്ദേഹം കളയാൻ ശ്രമിച്ച ആദ്യത്തെയും അവസാനത്തെയും അഴുക്ക് അതാണെന്നും സുനില്‍ പി. ഇളയിടം

തിരുവനന്തപുരം: ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് എഴുത്തുകാരന്‍ സുനില്‍ പി.ഇളയിടം. ‘ഗാന്ധി പിന്തുടരുന്ന മതവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ സ്വച്ഛ ഭാരതില്‍ ഗാന്ധിയുടെ കണ്ണട ഉപയോഗിക്കുന്നത് വഴി പറയുന്നത് ഗാന്ധിജി ചവറെല്ലാം വാരിക്കളഞ്ഞ ആളാണ് എന്നാണല്ലോ. ഗാന്ധിജി വാരിക്കളയാന്‍ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അതിന്റ പേരാണ് ഈ മതഭ്രാന്ത് എന്നത്. ഗാന്ധിജി ഇന്ത്യയില്‍ നിന്ന് വാരിക്കളയാന്‍ ശ്രമിച്ച ആദ്യത്തെയും അവസാനത്തെയും അഴുക്ക് മതഭ്രാന്താണ്. അതാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button