Life Style

ഫ്രിഡ്ജിന്റെ ഉപയോഗവും ആരോഗ്യകരമായ ഭക്ഷണശീലവും

ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുന്നതിനേക്കുറിച്ചുള്ള കൃത്യമായ അറിവ് ഓരോരുത്തര്‍ക്കും ആവശ്യമാണ്. രോഗങ്ങള്‍ വരാതെയിരിക്കാന്‍ മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാനും അതു നമ്മെ സഹായിക്കും. പഴങ്ങളും പച്ചക്കറികളും വെവ്വേറെ വയ്ക്കുക. പച്ചക്കറികള്‍ ഏറ്റവും താഴത്തെ തട്ടില്‍ വയ്ക്കുന്നതാണ് ഉത്തമം. അവിടെ ഊഷ്മാവ് പത്തു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരിക്കും. ആ തണുപ്പാണ് പച്ചക്കറികള്‍ക്ക് നല്ലത്.

തൈര്, വെണ്ണ, ചീസ്, പാല്‍ എന്നിവ ഫ്രിഡ്ജിന്റെ മുകള്‍ത്തട്ടിലാണ് സൂക്ഷിക്കേണ്ടത്. വെള്ളം, സോഫ്റ്റ് ഡ്രിങ്ക്‌സ്, കറിപ്പൊടികള്‍ എന്നിവ ഡോറിന്റെ വശങ്ങളിലുള്ള റാക്കുകളില്‍ വയ്ക്കുക. ചില്ലു കുപ്പികള്‍ ഫ്രീസറില്‍ വയ്ക്കരുത്. തണുപ്പു കൂടി കുപ്പി പൊട്ടാന്‍ സാധ്യതയുണ്ട്

ഫ്രീസറിന്റെ തൊട്ടു താഴെ മുട്ടകള്‍ വച്ചാല്‍ തണുപ്പു കൂടി പൊട്ടാനുള്ള സാധ്യതയുള്ളതുകൊണ്ട് നടുവിലെ ഷെല്‍ഫില്‍ വയ്ക്കുക.

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ടോ ക്ലിങ്ഫിലിം കൊണ്ടോ പാത്രത്തിന്റെ അടപ്പുകൊണ്ടോ അടച്ചുവയ്ക്കുക. അല്ലെങ്കില്‍ ഭക്ഷണത്തിലെ ഈര്‍പ്പം നഷ്ടപ്പെട്ട് ചീത്തയാകാം.

പാകം ചെയ്യാത്ത ഇറച്ചി കവറുകളിലാക്കി നന്നായി പൊതിഞ്ഞു മാത്രമേ ഫ്രീസറില്‍ സൂക്ഷിക്കാവൂ. പാകം ചെയ്തതും ചെയ്യാത്തതും ഒരുമിച്ച് ഒരേ റാക്കില്‍ സൂക്ഷിക്കരുത്.

ഫ്രീസറിലെ ഭക്ഷണം രണ്ടാഴ്ച വരെയും ഫ്രിഡ്ജിലേത് മൂന്നു ദിവസം വരെയും സൂക്ഷിച്ചുവച്ച് ഉപയോഗിക്കാം. ഫ്രിഡ്ജില്‍ നിന്നെടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കരുത്.</p>

shortlink

Related Articles

Post Your Comments

Related Articles


Back to top button