Latest NewsSaudi ArabiaNewsGulf

ഗൾഫ് രാജ്യത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

റിയാദ് : സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച യുവതി സൗദിയിൽ അറസ്റ്റിൽ. നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്ന തന്റെ സ്നാപ്പ് ചാറ്റ് അക്കൗണ്ടുകള്‍ വഴി യുവതി ധാര്‍മിക വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തിയതിനെ തുടർന്നും നിരവധി സൗദി പൗരന്മാര്‍ സ്ത്രീക്കെതിരെ പരാതി നല്‍കിയതിന്റെയും അടിസ്‌ഥാനത്തിൽ സുരക്ഷാ വകുപ്പുകള്‍ സ്നാപ്പ് ചാറ്റ് അക്കൗണ്ട് നിരീക്ഷിച്ച് യുവതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Also read : ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു ; 7 പേര്‍ക്ക് പരിക്ക്

ധാര്‍മിക വിരുദ്ധമായ ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും നിയമവിരുദ്ധമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചുവെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും ദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിക്കെതിരായി നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button