Latest NewsNewsFootballSports

പോഗ്ബ യുണൈറ്റഡ് വിടുന്നു ; പോകുന്നത് വമ്പന്‍ ക്ലബിലേക്ക്

പോഗ്ബ യുണൈറ്റഡ് വിടുന്നു ; പോകുന്നത് വമ്പന്‍ ക്ലബിലേക്ക്ഈ സീസണ്‍ അവസാനത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ ക്ലബ് വിടും. അവസാന കുറേ കാലമായി ക്ലബ് വിടുമെന്ന സൂചനകള്‍ നല്‍കിയിരുന്ന താരത്തെ വില്‍ക്കാന്‍ യുണൈറ്റഡ് തന്നെ തീരുമാനിച്ചിരിക്കുകയാണ്. ഈ സീസണില്‍ ഭൂരിഭാഗവും പരിക്ക് കാരണം കളത്തിന് പുറത്തായിരുന്നു പോഗ്ബയുടെ സ്ഥാനം. നേരത്തെ റയല്‍ അടക്കമുള്ള ക്ലബുകള്‍ പോഗ്ബയ്ക്കായി രംഗത്ത് ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ യുവന്റസാണ് താരത്തിനായി മുന്നില്‍ ഉള്ളത്.

150 മില്യണ്‍ എങ്കിലും ലഭിച്ചാലെ പോഗ്ബയെ വില്‍ക്കു എന്നായിരുന്നു നേരത്തെ യുണൈറ്റഡിന്റെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ യുണൈറ്റഡ് ആ തുകയില്‍ നിന്ന് 30 മില്യണ്‍ കുറച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് യുവന്റസിനായി കളിച്ച് തിളങ്ങിയ താരമാണ് പോഗ്ബ. യുണൈറ്റഡില്‍ എത്തിയ ശേഷം പോഗ്ബയ്ക്ക് ആ മികവില്‍ എത്താന്‍ ആയിട്ടില്ല. തുടര്‍ച്ചയായ കണങ്കാലിന് പരിക്കേറ്റതിനാല്‍ 26 കാരന്‍ ഈ സീസണില്‍ യുണൈറ്റഡിനായി എട്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button