Latest NewsFootballNewsSports

റൊണാള്‍ഡോ പ്രായമേറിയ താരമാണ് ; ബയേണ്‍ മ്യൂണിച്ച്

അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാങ്ങാന്‍ ശ്രമിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ തള്ളി ബയേണിന്റെ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹെയ്നര്‍. റൊണാള്‍ഡോ തങ്ങള്‍ക്ക് ഏറെ പ്രായമേറിയ കളിക്കാരന്‍ ആണ് എന്നും അതുകൊണ്ട് തന്നെ അത്തരം ഒരു സാധ്യത ഉദിക്കുന്നില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ ആഴ്ച്ച 35 വയസ്സ് തികഞ്ഞെങ്കിലും ഈ സീസണില്‍ യുവന്റസിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ. ഇതുവരെ 27 കളികളില്‍ നിന്ന് 22 ഗോളുകളാണ് പോര്‍ച്ചുഗീസ് താരം അടിച്ചു കൂട്ടിയത്. പത്രങ്ങളില്‍ ഒരുപാട് പേരുകള്‍ വരുമെങ്കിലും റൊണാള്‍ഡോ ഞങ്ങള്‍ക്ക് പ്രായമേറിയ താരമാണ് എന്നാണ് ജര്‍മ്മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബയേണ്‍ പ്രസിഡന്റ് പറഞ്ഞത്. 2018 ല്‍ 117 മില്യണ്‍ യൂറോ നല്‍കിയാണ് യുവന്റസ് റൊണാള്‍ഡോയെ റയലില്‍ നിന്ന് എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button