Latest NewsNewsIndia

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂ ഡൽഹി : ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ ഭജൻപുര പ്രദേശത്ത് റിക്ഷാ ഡ്രൈവറായ ശംഭു (45), ഭാര്യ അവരുടെ 12ഉം 14ഉം 18ഉം വയസ്സുള്ള മക്കൾ എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Also read : സ്‌കൂളുകളിലും കോളേജുകളിലും മദ്രസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാന്‍ സൂക്ത പാരായണം നിര്‍ബന്ധമാക്കണമെന്ന് ബിജെപി നേതാവ്

മൂന്ന് മൃതശരീരങ്ങൾ ഒരു മുറിയിലും മറ്റ് രണ്ടെണ്ണം അടുത്ത മുറിയിലുമാണ് കിടന്നിരുന്നത്. ഒരു വാതിൽ അകത്ത് നിന്നും മറ്റൊന്ന് പുറത്ത് നിന്നും പൂട്ടിയിരുന്നു. ആറ് ദിവസം മുമ്പ് ഇവർ മരിച്ചെന്നാണ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും . സംഭവ സ്ഥലത്ത് നിന്ന് കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button