Latest NewsArticleNewsDevotional

പ്രണയം ഭക്തിക്ക് തുല്യം

ഭക്തിയും പ്രണയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരുപക്ഷേ ഇതു രണ്ടിന്‍റേയും അനുഭവതലങ്ങളില്‍ രണ്ടും തമ്മില്‍ വല്ലാത്തൊരു കൈകോര്‍ക്കലുണ്ട്‌. കാണുന്ന അവസ്ഥകള്‍ക്കുമപ്പുറം അനുഭവത്തിന്‍റെ തലത്തിലെത്തുമ്പോള്‍ ഭക്തിയും പ്രണയവും ഒന്നായി തീരുന്നു.

എന്താണ്‌, പ്രണയിക്കുമ്പോള്‍ സംഭവിക്കുന്നത്‌? ഒരു നിറഞ്ഞു കവിയല്‍, തുളുമ്പിപ്പോകുന്ന ഹൃദയത്തെ നിയന്ത്രിക്കാനാകാതെ വിങ്ങുന്ന ആത്മാവ്‌, ചുറ്റുപാടും മുന്നിലില്ലാതെ ഉള്ളിലുള്ള ഒന്നിലേയ്‌ക്കു മാത്രമുള്ള ശ്രദ്ധ, ചായ്‌വ്‌, അലിവ്‌, ഉള്ളില്‍ ഉറവ പൊട്ടുന്ന അഗാധമായ കാരുണ്യം. ഇത്‌ പ്രണയത്തിന്‍റെ മാത്രം നിര്‍വ്വചനമാണോ? തീര്‍ച്ചയായും ഭക്തിയെ കുറിച്ചു പറയുമ്പോഴും ഈ അനുഭവങ്ങളില്‍ കൂടി കടന്നു പോകേണ്ടി വരും.

രണ്ടു ഹൃദയങ്ങൾ തമ്മിൽ ഉടലെടുക്കുന്ന മധുരവും, തീവ്രവുമായ ഒരു വികാരമാണ് പ്രണയം. അല്ലെങ്കിൽ ഇതുവരെ കൃത്യമായി വ്യാഖ്യാനിക്കാൻ കഴിയാത്ത ഒരു അത്ഭുത ഭാവമാണ് അത്. ജാതിയോ, മതമോ, പ്രായമോ, സമ്പത്തോ ഒന്നും നോക്കാതെ ആൺ – പെൺ ഹ്യദയങ്ങളിൽ പ്രണയം മൊട്ടിടുന്നു. കുറേ നാളുകൾക്കുശേഷം ഒരു ചുവന്ന പനിനീർപ്പുവായി അത് വിരിയുന്നു. പക്ഷേ വളരെ വേഗം തന്നെ ആ പനിനീർപ്പൂവ് വാടിപ്പോകുന്നതായാണ് നമ്മൾ കണ്ടുവരുന്നത്.

ആൺ-പെൺ വ്യക്തികൾ പരസ്പരം അവരുടെ ഇടയിൽ തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിയാതെ വരുന്നതാണ് ഇതിനു കാരണം. പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും അഭിമുഖീകരിക്കാനുള്ള ഇന്നത്തെ യുവതലമുറയുടെ കഴിവ് കുറഞ്ഞുവരുന്നതായി നമുക്ക് കാണാം. പത്രമാധ്യമങ്ങളിൽ സ്ഥിരം കാണുന്ന “കമിതാക്കൾ ആത്മഹത്യചെയ്യ്തു” എന്ന വാർത്ത തന്നെ ഇതിന് തെളിവാണ്.

വിശ്വവിഖ്യാത എഴുത്തുകാരൻ വില്യം ഷേക്ക്സ്പിയറുടെ ” ലെറ്റ് മി നോറ്റ് ടു ദി മാര്യേജ് ” എന്ന സോണറ്റിൽ അദ്ദേഹം പറയുന്നത് പ്രണയത്തിൽ ധാരാളം പ്രശ്നങ്ങളെയും, കഷ്ടതകളെയും നമ്മൾ സ്വാഗതം ചെയ്യാനാണ്. അങ്ങനെ ഏതോരു പ്രശ്നത്തിലും, കഷ്ടതകളിലും തകരാതെ നിൽക്കുന്ന പ്രണയമാണ് ശുദ്ധ പ്രണയം (True Love). അതുകൊണ്ട് പ്രണയത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിച്ച് നിങ്ങൾക്ക് ഇന്ന് തന്നെ പരീക്ഷണങ്ങൾ തുടങ്ങാം.

നമ്മുടെ പുരാണങ്ങൾ പരിശോധിച്ചാൽ ഇതുപോലുള്ള നിരവധി ഉദാഹരണങ്ങൾ കാണാം.നളന്റെയും, ദമയന്തിയുടെയും പ്രണയകഥ ഇതിനു തെളിവാണ്. പാണ്ഡവരുടെ വനവാസകാലത്ത് ബൃഹദശ്വൻ എന്ന മുനി യുധിഷ്ഠിരനെ പറഞ്ഞുകേൾപ്പിക്കുന്നതാണ് നള കഥ.

ദമയന്തിയെ നഷ്ടപ്പെട്ട കലി  തങ്ങളെ രണ്ടു പേരെയും  പിണക്കി അകറ്റുമെന്ന് ശപഥം ചെയ്തു. പുഷ്കരനെക്കൊണ്ട് ചൂതുകളിയിൽ തൽപരനായ നളനെ ചൂതിനു വിളിപ്പിച്ചു. നളൻതോറ്റു. നളനും, ദമയന്തിയും കാടുകയറി. കലി പ്രേരിതനായ നളൻ ദമയന്തിയെ ഉപേക്ഷിച്ചുപോയി. അപ്പോൾ ദമയന്തിയെ ഒരു പെരുമ്പാമ്പ് വിഴുങ്ങി. ദമയന്തിയുടെ രക്ഷകനായിവന്ന കാട്ടാളൻ അവളെ ഭാര്യയാക്കാൻ ആഗ്രഹിച്ചു.

ദമയന്തി ആനിമിഷം തന്നെ കാട്ടാളനെ ഭസ്മീകരിച്ചു. നളൻ കാട്ടിലൂടെ നടന്നപ്പോൾ തീയിൽക്കിടന്ന് ഒരു പാമ്പ് പിടയുന്നതുകണ്ട് നളൻ ആ പാമ്പിനെ രക്ഷിച്ചു. പക്ഷേ ആ സർപ്പം നളനെ ദംശിക്കുകയാണ് ചെയ്തത്. നളൻ ശേഷം വിരൂപനായിമാറി. കാർക്കോടകൻ എന്ന സർപ്പ രാജാവാണ് താന്നെന്നും, താനിപ്രകാരം ചെയ്തത് കലി തന്നിൽനിന്ന്  അകന്നു പോകുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

ഋതുപർണ്ണൻ എന്ന മഹർഷിയുടെ സാരഥിയായി താമസിക്കണമെന്നും, അവിടെവെച്ച് അദ്ദേഹം “അക്ഷഹൃദയവിദ്യ” ഉപദേശിക്കുകയും കലി തന്നിൽനിന്ന് അകന്നുപോകുമെന്നും പറഞ്ഞു. സ്വന്തം രൂപം കിട്ടാൻ ധരിക്കേണ്ട രണ്ടു വസ്ത്രങ്ങളും നൽകി. ദമയന്തി ഒരു കച്ചവട സംഘത്തിന്റെ കൂടെ നാട്ടിലെത്തി. തുടർന്ന് ഋതുപർണ്ണന്റെ സാരഥിയായ ബാഹുകൻ നളനാണെന്ന് അവൾ തിരിച്ചറിഞ്ഞു. നളൻ കലിക്ക് മാപ്പ് നൽകി. പുഷ്ക്കരനെ ചൂതിൽ തോൽപ്പിച്ച് അദ്ദേഹത്തിനും മാപ്പ് നൽകി. നള കഥ ഇങ്ങനെ അവസാനിക്കുന്നു.

ഇന്നത്തെ “ന്യൂ ജെൻ കമിതാക്കളോ, ദമ്പതിമാരോ ആയിരുന്നെങ്കിൽ നളന്റെയും, ദമയന്തിയുടെയും സ്ഥാനത്ത് എപ്പോഴെ  വേർപിരിയുമായിരുന്നു. നളനും, ദമയന്തിയും കാണിച്ച ക്ഷമ ഇന്നത്തെ യുവാക്കൾക്കും, യുവതികൾക്കും ഇല്ലാത്തതാണ് നിസ്സാര കാര്യങ്ങൾക്കുപോലും അവരുടെ പ്രണയം നശിക്കാൻ കാരണം………

shortlink

Related Articles

Post Your Comments

Related Articles


Back to top button