Jobs & VacanciesLatest NewsNews

സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ തസ്തികളിൽ ഒഴിവ് : കരാർ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ജൂനിയർ റെസിഡന്റുമാരുടെ 2020-21 വർഷക്കാലയളവിൽ ഉണ്ടാവുന്ന ഒഴിവുകളിലേക്ക് എം ബി ബി എസ് ബിരുദധാരികളായ ഉദ്യോഗാർത്ഥികളെയും, ജനറൽ മെഡിസിൻ സീനിയർ റെസിഡന്റുമാരുടെ ഏതാനും ഒഴിവുകളിലേക്ക് മെഡിക്കൽ പി ജി ബിരുദധാരികളായ ഉദ്യോഗാർത്ഥികളെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം.

Also read : വിദേശ രാജ്യത്ത് നഴ്‌സുമാർക്ക് അവസരം : ഒ.ഡി.ഇ.പി.സി വഴി നിയമനം

താൽപര്യമുള്ളവർ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് സഹിതം ഇന്ന് (18.02.2020) രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാക്കേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു 0483 2765056 എന്ന ടെലിഫോൺ നമ്പറിലോ, govtmcmanjeri@gmail.com എന്ന ഇ മെയിൽ അഡ്രസ്സിലോ ബന്ധപ്പെടാം.

Tags

Related Articles

Post Your Comments


Back to top button
Close
Close