Latest NewsIndiaInternational

വളർച്ചാനിരക്ക് കുറവെന്ന് പറയുമ്പോഴും ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ : പിന്തള്ളപ്പെട്ടത് വൻശക്തികൾ

നിലവില്‍ രാജ്യത്തെ സേവന മേഖലയാണ് അതിവേഗം നേട്ടം കൈവരിക്കുന്നത്.

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് വേള്‍ഡ് പോപ്പുലേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറിയതായി വ്യക്തമാക്കുന്നത്.നിലവില്‍ രാജ്യത്തെ സേവന മേഖലയാണ് അതിവേഗം നേട്ടം കൈവരിക്കുന്നത്. നിര്‍മ്മാണ മേഖലയും കാര്‍ഷിക മേഖലയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട രണ്ട് ഘടങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2019 ല്‍ ഫ്രാന്‍സിനേയും, ഇംഗ്ലണ്ടിനെയും മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുന്‍പത്തേതിനേക്കാള്‍ വ്യത്യസ്തമായി തുറന്ന വിപണി സമ്പദ് വ്യവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. 2019 ല്‍ ആഗോളതലത്തില്‍ 2.94 ട്രില്ല്യണ്‍ ഡോളര്‍ ജിഡിപി ആണ് ഇന്ത്യ കൈവരിച്ചത്. അതേസമയം ലണ്ടന്റെ 2. 83 ട്രില്ല്യണ്‍ ഡോളറും, ഫ്രാന്‍സിന്റെ 2.71 ട്രില്ല്യണ്‍ ഡോളറുമാണ്.

കാശ്മീരി പണ്ഡിറ്റുകൾക്കായി 10 ടൗൺഷിപ്പുകൾ , ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കും : അമിത് ഷാ

2019 ല്‍ രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം 2,170 ഡോളറാണ്. ഉയര്‍ന്ന ജനസംഖ്യയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യമുള്ളതിനാല്‍ ജിഡിപി നിരക്കില്‍ ഭാവിയില്‍ കുറവു വരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സാമ്പത്തിക നയത്തിലെ മാറ്റങ്ങള്‍ രാജ്യത്തിനു കുതിപ്പേകി. 2019ല്‍ 2.94 ട്രില്യണ്‍ ഡോളറാണ്‌ ഇന്ത്യയുടെ ജി.ഡി.പി.

 വാങ്ങല്‍ ശേഷി (പര്‍ച്ചേസിങ്‌ പവര്‍ പാരിറ്റി) പ്രകാരം ഇന്ത്യയുടെ ജി.ഡി.പി. 10.51 ട്രില്യണ്‍ ഡോളറാണ്‌. ജപ്പാനെയും ജര്‍മനിയെക്കാളും മുകളിലാണിത്‌. അതേസമയം ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിവുണ്ടാകുമെന്ന്‌ (7.5 ശതമാനത്തില്‍ നിന്ന്‌ അഞ്ച്‌ ശതമാനത്തിലേക്ക്‌) റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button