Latest NewsSaudi ArabiaNewsGulf

സൗദിയില്‍ ഇ-സിഗിരറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ വിദേശികള്‍ പിടിയിൽ

റിയാദ് : സൗദിയില്‍ ഇ-സിഗിരറ്റ് നിർമിക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത വിദേശികള്‍ പിടിയിൽ. ഖത്തീഫിലെ ഒരു ഗോഡൗണ്‍ കേന്ദ്രീകരിച്ചായിരുന്നു ഇ-സിഗിരറ്റിന് ആവശ്യമായ ഫ്ലേവറുകള്‍ നിർമിച്ചിരുന്നത്. ഇ-സിഗിരറ്റ് നിര്‍മാണ കേന്ദ്രത്തിലെ റെയ്ഡും വിദേശികളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പ് അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. വാണിജ്യ-നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയില്‍ 2640 പായ്ക്കറ്റ് ഫ്ലേവറുകളും 5000 സ്റ്റിക്കറുകളും വില്‍പനയ്ക്ക് തയ്യാറാക്കിയ 2000 പാക്കറ്റ് ഇ-സിഗിരറ്റുകളും പിടിച്ചെടുത്തതായി മന്ത്രാലയം വക്താവ് അബ്‍ദുറഹ്‍മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button