KeralaLatest NewsNews

വഴിയരുകില്‍ നിന്ന് വെടിയുണ്ടകള്‍ കിട്ടി

കൊല്ലം•കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ വഴിയരുകില്‍ നിന്ന് വെടിയുണ്ടകള്‍ കിട്ടി. നാട്ടുകാര്‍ക്കാണ് വെടിയുണ്ടകള്‍ ലഭിച്ചത്. 14 വെടിയുണ്ടകളില്‍ 12 എണ്ണം ഒരേ തരത്തില്‍ ഉള്ളതും, രണ്ടെണ്ണം മറ്റൊരു തരത്തില്‍ ഉള്ളതുമാണ്. യന്ത്ര തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണ് ഇവ.

വെടിയുണ്ടകള്‍ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ പരിശോധനയ്ക്കായി വെടിയുണ്ടകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button