Latest NewsKeralaNews

എന്റെ താല്പര്യം പാര്‍ട്ടിയുടെ താല്പര്യം മാത്രമാണ്; മുരളീധരന് മറുപടിയില്ലെന്ന് മുല്ലപ്പള്ളി

തൃശ്ശൂര്‍: പൊങ്കാല മൂലമാണോ രാഷ്ട്രീയകാര്യ സമിതി മാറ്റിവെച്ചത് എന്ന കെ മുരളീധരന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് താനെന്നും മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ കാര്യ സമിതി യോഗം തല്‍ക്കാലം മാറ്റി വച്ചു എന്നേയുള്ളു. അത്തരം ചര്‍ച്ചകള്‍ തന്നെ ഇനിയും തുടരണമെന്നാണ് ആഗ്രഹം. എന്റെ താല്പര്യം പാര്‍ട്ടിയുടെ താല്പര്യം മാത്രമാണ്. മറ്റൊരു വ്യക്തി താല്പര്യവും എനിക്കില്ല. ഗ്രൂപ്പ് അതിപ്രസരം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button