Latest NewsNewsIndia

വര്‍ഗീയ കലാപം ഉണ്ടാക്കുന്നവര്‍ക്ക് മുന്നറിയിപ്പ് … ഹിന്ദു-മുസ്ലിം ഐക്യത്തിന് വിള്ളലുകളില്ല… ഡല്‍ഹിയില്‍ ആയിരക്കണക്കിനു പേര്‍ അണിനിരന്ന ഹിന്ദു-മുസ്ലീം ഐക്യ റാലി

ന്യൂഡല്‍ഹി: വര്‍ഗീയ കലാപം ഉണ്ടാക്കുന്നവര്‍ക്ക് മുന്നറിയിപ്പ് … ഹിന്ദു-മുസ്ലിം ഐക്യത്തിന് വിള്ളലുകളില്ല… ഡല്‍ഹിയില്‍ ആയിരക്കണക്കിനു പേര്‍ അണിനിരന്ന ഹിന്ദു-മുസ്ലീം ഐക്യ റാലി. ഡല്‍ഹിയില്‍ കലാപം പടരുന്നതിനിടെയാണ് ആയിരക്കണക്കിനു പേര്‍ അണിനിരന്ന ഹിന്ദു-മുസ്ലീം ഐക്യ റാലി നടത്തിയത്. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു റാലി നടന്നത്. ഐക്യ റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read Also : ഡൽഹി കലാപം: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിൽ ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധം

അതെസമയം ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

ഡല്‍ഹിയില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ്ഷാ പറഞ്ഞതിന് പിന്നാലേയും വ്യാപക ആക്രണമം നടന്നു. അക്രമത്തില്‍ മരണം പത്ത് പിന്നിട്ടു. 200 പേര്‍ക്ക് പരിക്ക് പറ്റി. എന്നിട്ടും സൈന്യം വേണ്ട എന്ന നിലപാടിലാണ് കേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button