Latest NewsKeralaIndia

ഡൽഹി കലാപം: ആലുവയില്‍ ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പരിക്കേറ്റ 7 പേർ ആശുപത്രിയില്‍

ഡല്‍ഹി കലാപം ആസൂത്രിതമാണെന്ന് ആരോപിച്ചാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്.

കൊച്ചി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച്‌ ആലുവയില്‍ ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി കലാപം ആസൂത്രിതമാണെന്ന് ആരോപിച്ചാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്. ആലുവയിലും തിരൂരിലുമാണ് ട്രെയിന്‍ തടയല്‍.

9 മണിയോടുകൂടിയാണ് ആലുവയില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.. ആലുവയിലും തിരൂരിലുമാണ് ട്രെയിന്‍ തടഞ്ഞത്. തിരൂരില്‍ നേത്രാവതി എക്‌സ്പ്രസ് തടഞ്ഞ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് സഫീര്‍ , നേതാക്കളായ ഷഹീദ പൊന്നാനി, സല്‍മാന്‍ തുടങ്ങിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാത്രി ഒമ്പതരയോടെയാണ് ആലുവയില്‍ കൊച്ചുവേളി ഭവ്‌നഗര്‍ എക്‌സ്പ്രസ് തടഞ്ഞത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അരമണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button