KeralaLatest NewsNews

ദേവനന്ദ ധരിച്ചിരുന്ന ഷോള്‍ കണ്ടെത്തി

കൊല്ലം•കൊല്ലം പള്ളിമണില്‍ കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോളും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് ഷോളും മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്.

വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 7.40 ഓടെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അതേസമയം, കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 7 വയസുകാരി ദേവനന്ദയുടെ ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദേവന്ദനയുടെ പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും. വീഡിയോയില്‍ ചിത്രീകരിക്കും.

ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button