Latest NewsNewsInternational

ഈ രാജ്യത്ത് സേവനം അവസാനിപ്പിക്കും; ഭീഷണിയുമായി ഫേയ്സ്ബുക്കും ട്വിറ്ററും ഗൂഗിളും

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സേവനം അവസാനിപ്പിക്കുമെന്ന് ഭീഷണിയുമായി ഫേയ്സ്ബുക്കും ട്വിറ്ററും ഗൂഗിളും. ഓണ്‍ലൈന്‍ സേവനങ്ങളെ നിയന്ത്രിക്കുന്നതിനായി പാകിസ്താന്‍ സര്‍ക്കാര്‍ അംഗീകരിച്ച പുതിയ നിയമങ്ങള്‍ പുനഃപരിശോധന നടത്താന്‍ തയ്യാറായില്ലെങ്കില്‍ സേവനം നിര്‍ത്തുമെന്നാണ് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നീ മുന്‍നിര കമ്പനികള്‍ ഉള്‍പ്പെടുന്ന ഏഷ്യ ഇന്റര്‍നെറ്റ് കോലിഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സിറ്റിസന്‍സ് പ്രൊട്ടക്ഷന്‍ റൂള്‍ നടപ്പാക്കുന്നതെനിരെയാണ് കമ്പനികള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ഭീഷണിയുമായി എത്തിയത്. ഈ നിയമപ്രകാരം സര്‍ക്കാരിനെതിരെയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള പാകിസ്താനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ നിയമം പാലിക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ സേവനങ്ങള്‍ വിലക്കുകയും കൂടാതെ 50 കോടി പാകിസ്താന്‍ രൂപ പിഴയും നല്‍കണമെന്നുമാണ് നിയമം.

എന്നാല്‍ നിയമം പുനഃപരിശോധിച്ചില്ലെങ്കില്‍ തങ്ങള്‍ സേവനം നിര്‍ത്താന്‍ തയ്യാറാണ് എന്ന നിലപാടിലാണ് കമ്പനികള്‍. നിയമങ്ങള്‍ പുനഃപരിശോധിക്കണെമന്നാവശ്യപ്പെട്ട് ഫെബ്രുവരി ആദ്യം എഐസി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button