Latest NewsNewsFootballSports

നീയൊരു വേശ്യയുടെ മകനാണ് ; ഫുട്‌ബോളിന് അപമാനമായി ബയണ്‍ ഫാന്‍ ബ്ലോക്ക്

ഇന്നലെ ബുണ്ടസ് ലീഗയില്‍ നടന്ന ബയേണ്‍ മ്യൂണിച്ച് ഹോഫെന്‍ഹേം മത്സരം സാക്ഷിയായത് ഫുട്ബോള്‍ ഇത് വരെ കാണാത്ത അപൂര്‍വ രംഗങ്ങള്‍ക്ക്. ഹോഫന്‍ ഹയീം ബയണ്‍ മത്സരം ജര്‍മന്‍ റിക്കാര്‍ഡ് ജേതാക്കള്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കു വിജയിച്ചു അത് അവര്‍ക്കു കായിക നേട്ടമായെങ്കില്‍ ഇന്നു സ്റ്റേഡിയത്തില്‍ അവരുടെ ഫാന്‍ ബ്ലോക്കില്‍ അരങ്ങേറിയ തെമ്മാടിത്തരം കായിക സംസ്‌കാരത്തിന് തന്നെ അപമാനമായി.

എതിര്‍ ടീം ഉടമയും ജര്‍മന്‍ ബില്യണറും ആയ ഡീറ്റുമര്‍ ഹോപ്പിനെ അപമാനിക്കുന്ന വിധമുള്ള പോസ്റ്ററുകളും ബാനറുകളുമായിട്ടാണ് ബയണ്‍ ആരാധകര്‍ എത്തിയത് ഓരോ ഗോള്‍ ആഹ്ലാദവും അവര്‍ അത് ഉയര്‍ത്തി ആഘോഷിച്ചു. 67 മിനിറ്റില്‍ ഗൊരേസ്‌ക്കയിലൂടെ ബയേണ്‍ തങ്ങളുടെ ആറാം ഗോള്‍ നേടിയപ്പോള്‍ ബയേണ്‍ അവേ ആരാധകര്‍ ഉയര്‍ത്തിയ ബാനര്‍ ആണ് വിവാദങ്ങള്‍ക്ക് തുടക്കം ഇട്ടത്. ഒരു വലിയ ബാനര്‍ ബയണ്‍ പ്രസിഡന്റിനൊപ്പം വി ഐ പി വേദിയില്‍ ഉണ്ടായിരുന്ന എതിര്‍ ടീം അധിപനെ പൊട്ടിക്കരയിപ്പിക്കും വിധമുള്ളതായിരുന്നു. നിര്‍ത്താതെ തെറിവിളിച്ച ആരാധകര്‍ ഉയര്‍ത്തിയ ഒരു ബാനറില്‍ എഴുതിയിരുന്നു ‘എടാ ഹൊപ്പെ നീയൊരു വേശ്യയുടെ മകനാണ് ‘ എന്നായിരുന്നു.

ഈ സമയം കളി നിര്‍ത്തി ആരാധകരെ ശാന്തരാക്കാന്‍ ബയേണിന്റെ കളിക്കാരും പരിശീലകനും ശ്രമിച്ചു. എന്നാല്‍ പിന്നെയും കളി തുടങ്ങി എങ്കിലും തുടര്‍ന്ന് 10 മിനിറ്റിനകം സമാനമായ വേറൊരു ബാനര്‍ അവര്‍ ഒന്ന് കൂടി ഉയര്‍ത്തിയതോടെ മത്സരം റഫറിക്ക് നിര്‍ത്തി വക്കേണ്ടി വന്നു. സ്റ്റഡിയത്തില്‍ ഉണ്ടായിരുന്ന 79 കാരന്‍ ആയ ഹോപ്പിന്റെ കണ്ണില്‍ നിന്ന് ഏതാണ്ട് കണ്ണീര്‍ വരും എന്ന നില വരയെത്തി ബയേണിന്റെ ആരാധകരുടെ പ്രതികരണം. ഹോപ്പിനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ച ബയേണ്‍ അധികൃതര്‍ അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു കൊണ്ടാണ് മത്സരശേഷം കളത്തിലേക്ക് വന്നത്.

ഫുട്ബോളിലെ ഇരുണ്ട ദിനമാണ് ഇന്ന് എന്നു പറഞ്ഞ ബയേണ്‍ സി.ഇ.ഒ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ഹോപ്പിനോട് ക്ഷമ ചോദിക്കുകയും ഇത് പോലുള്ള ആരാധകര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കുമെന്നും ഇത് പോലുള്ള ആളുകള്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ ഹോഫന്‍ ഹയീം ബയനു എതിരെ ജയിച്ചപ്പോള്‍ അജയ്യാരോന്നുമല്ലല്ലോ ബവേറിയക്കാര്‍ എന്ന ഹൊപ്പിന്റെ പ്രതികരണം പ്രാദേശിക അധിക്ഷേപം ആയിട്ടാണ് ബവേറിയക്കാര്‍ കണ്ടത് തുടര്‍ന്നുണ്ടായ വാഗ്വാദം ഇരു പക്ഷവും തമ്മില്‍ വലിയ ശത്രുതക്കു കാരണവും ആയി അതാണ് ഇന്നു സംസ്‌ക്കാര സീമകള്‍ ഒക്കെ ലംഘിച്ചു ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. ബയണ്‍ പ്രസിഡന്റും ബവേറിയന്‍ സംസ്ഥാന മുഖ്യമന്ത്രിയും സംഭവത്തെ അപലപിക്കുകയും പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button