KeralaLatest NewsIndia

കളിയിക്കാവിളയിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട്

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചെന്നൈ: കളിയിക്കാവിള ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ വില്‍സന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. റവന്യു വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായാണ് വില്‍സന്റെ മകള്‍ക്ക് നിയമനം നല്‍കിയത്. കന്യാകുമാരി കളക്ടര്‍ പ്രശാന്ത് എം വാഡ്‌നെരേയാണ് നിയമന ഉത്തവ് നല്‍കിയത്. വില്‍സന്റെ കുടുംബത്തിന് നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായവും നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് എഎസ്‌ഐ വില്‍സനെ കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ വെച്ച്‌ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. വില്‍സനെ വെടിവെച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവര്‍ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആര്‍എസ്‌എസ് എന്ന പേരില്‍ സിഎഎ വിരുദ്ധ കലാപകാരികളുടെ ചിത്രം പങ്കുവെച്ച്‌ ഇമ്രാന്‍ ഖാന്‍

പൊലീസ് സൂപ്രണ്ട് എന്‍ ശ്രീനാഥ്, ജില്ലാ റവന്യു ഓഫീസര്‍ രേവതി, പത്മനാഭപുരം സബ്കളക്ടര്‍ ശരണ്യ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നിയമന ഉത്തരവ് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button