Latest NewsNewsInternational

ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു, പിന്നീട് ആ പോസ്റ്റ് യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു

ഒരാളുടെ ജീവിതം എപ്പോള്‍ എങ്ങനെ മാറും എന്നതിനെ കുറിച്ച് ആര്‍ക്കും ഒന്നും മുന്‍കൂട്ടി പറയാനാകില്ല. ഫെയ്‌സ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നത്. ഷാര്‍ജയിലുള്ള അമേരിക്കന്‍ എഴുത്തുകാരി ഡെഡ്ര എല്‍. സ്റ്റീവന്‍സണാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ മാറിമറിഞ്ഞ ഒരു ജീവിതത്തെ കുറിച്ച്.

ഡെഡ്രയും മക്കളും കോര്‍നിഷിലെ സ്റ്റാര്‍ബക്‌സിന്റെ പതിവ് ഉപഭോക്താക്കളായിരുന്നു, എന്നാല്‍ കുറച്ച് ആഴ്ചകളായി ജോലിയില്ലാത്ത, ഭവനരഹിതനായ ഒരാളെ അയാള്‍ സ്ഥിരമായി കാണുന്നുണ്ടായിരുന്നു. ഒരുദിവസം അയാളോട് സഹായം വേണോ എന്ന്് ഡെഡ്ര ചോദിച്ചു. തുടക്കത്തില്‍ അദ്ദേഹം കൂടുതല്‍ ഒന്നും പറഞ്ഞില്ല. എന്തുകൊണ്ടാണ് താങ്കള്‍ ഒരേ സ്ഥലത്ത് തന്നെ ഇരിക്കുന്നതെന്ന് ഡെഡ്ര ചോദിച്ചു. അതിന് മറുപടി അവന്റെ കണ്ണുനീര്‍ മാത്രമായിരുന്നു.

ആ യുവാവ് കൂടുതല്‍ അറബി സംസാരിച്ചില്ലെന്നും അതിനാല്‍ ഒരു കാല്‍നടയാത്രക്കാരന്‍ അദ്ദേഹവുമായി സംസാരിച്ചതില്‍ നിന്നും വിസിറ്റ് വിസയിലായിരുന്നു വന്നതെന്നും ജോലി കണ്ടെത്താനായില്ലെന്നും മനസ്സിലാക്കി. ഒടുവില്‍ വീട്ടിലേക്ക് മടങ്ങിയ ഡെഡ്ര ഈജിപ്ഷ്യന്‍ യവാവിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഒരു വൈകാരിക പോസ്റ്റ് എഴുതി. മിനിറ്റുകള്‍ക്കുള്ളില്‍, സഹായം വാഗ്ദാനങ്ങള്‍ വന്നു തുടങ്ങി. തുടര്‍ന്ന് അദ്ദേഹത്തിന്റെ സിവിയോടൊപ്പം നമ്പറും ഷെയര്‍ ചെയ്തു.

ഡെഡ്രയുടെ അപേക്ഷ ഒടുവില്‍ ഉം അല്‍ ക്വെയ്ന്‍ റോയല്‍സിലെത്തി. അദ്ദേഹത്തിന് ഉടന്‍ തന്നെ ഒരു മജ്ലിസില്‍ ജോലിയും നല്‍കി. അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ഭവനം ഉണ്ട്, അവന്റെ ഭാവിയെക്കുറിച്ച് പുതിയ പ്രതീക്ഷയുണ്ട്. എന്ന് ഡെഡ്ര പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button