Latest NewsBikes & ScootersNewsAutomobile

പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ ബിഎസ് 6 മോഡൽ വിപണിയിൽ എത്തിച്ച് ഹീറോ

ബിഎസ് 6 മോഡൽ സൂപ്പര്‍ സ്പ്ലെന്‍ഡർ ബൈക്ക് വിപണിയിൽ എത്തിച്ച് ഹീറോ മോട്ടോർകോർപ്. നിലവിലെ മോഡലിൽ നിന്നും ചെറിയ ചില രൂപമാറ്റങ്ങൾ വാഹനത്തിൽ പ്രകടമാണ്. ഐ3എസ് സാങ്കേതികവിദ്യയുള്ള 125 ബിഎസ് 6 എൻജിൻ 7,500 ആര്‍പിഎമ്മില്‍ 10.73 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ച് നിരത്തിൽ ബൈക്കിനെ കരുത്തനാക്കുന്നു.

SUPER SPLENDOR BS 6

Also read : ട്വന്റി 20 വനിത ലോകകപ്പ് സെമിയില്‍ ഇന്ത്യ ഈ ടീമുമായി ഏറ്റുമുട്ടും

രണ്ടു വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുക, മുന്നിലും പിന്നിലും ഡ്രം ബ്രേക്കുള്ള വേരിയന്റിന് 67,300 രൂപയും, മുന്നില്‍ ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ ഡ്രം ബ്രേക്ക് ലഭിച്ച വേരിയന്റിന് 70,800 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. നിലവിലെ ഗ്ലേസ് ബ്ലാക്ക്, ഹെവി ഗ്രേ, കാന്‍ഡി ബ്ലേസിംഗ് റെഡ് എന്നീ മൂന്ന് നിറങ്ങള്‍ കൂടാതെ പുതുതായി മെറ്റാലിക് നെക്സസ് ബ്ലൂ പെയിന്റ് സ്‌കീമിലും ബി എസ് 6 ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ലഭ്യമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close