Latest NewsIndia

സമാജ്‌വാദി സർക്കാർ കാലയളവിൽ അസം ഖാന്റെ കീഴിലുള്ള വകുപ്പിൽ വൻ അഴിമതി. 1300 ജ​ല്‍​നി​ഗം ജീ​വ​ന​ക്കാ​രെ യു​പി സ​ര്‍​ക്കാ​ര്‍ പു​റ​ത്താ​ക്കി

വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി ത​ട്ടി​പ്പു ന​ട​ത്തി​യ കു​റ്റ​ത്തി​ന് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ മു​തി​ര്‍​ന്ന​നേ​താ​വ് മു​ഹ​മ്മ​ദ് അ​സം ഖാ​നാ​യി​രു​ന്നു 2016-17 കാ​ല​യ​ള​വി​ല്‍ ഈ ​വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്.

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ജ​ല്‍​നി​ഗ​മി​ല്‍​നി​ന്ന് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ1300 ജീ​വ​ന​ക്കാ​രെ സ​ര്‍​ക്കാ​ര്‍ പു​റ​ത്താ​ക്കി. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ളവി​ല്‍ ന​ട​ന്ന നി​യ​മ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​തെ​ന്ന് യു​പി ജ​ല്‍​നി​ഗം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ഐ.​കെ. ശ്രീ​വാ​സ്ത​വ​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. പു​റത്താ​ക്കി​യ​വ​രി​ല്‍ 122 അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍, 853 ജൂ​ണി​യ​ര്‍ എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍, 325 ക്ലാ​ര്‍​ക്കു​മാ​ര്‍ എ​ന്നി​വ​രാ​ണു​ള്ള​ത്.വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി ത​ട്ടി​പ്പു ന​ട​ത്തി​യ കു​റ്റ​ത്തി​ന് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ മു​തി​ര്‍​ന്ന​നേ​താ​വ് മു​ഹ​മ്മ​ദ് അ​സം ഖാ​നാ​യി​രു​ന്നു 2016-17 കാ​ല​യ​ള​വി​ല്‍ ഈ ​വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്.

2017ലെ ​നി​യ​മ​ന അ​ഴി​മ​തി ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു രൂ​പം ന​ല്‍കി​യ​ത്. മും​ബൈയി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​യി​രു​ന്നു പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല. നി​യ​മ​ന​ത്തി​ല്‍ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കോ ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.ഇ​തു​വ​രെ ന​ല്‍കി​യ ശ​മ്ബ​ളം ഇ​വ​രി​ല്‍​നി​ന്നു തി​രി​ച്ചു​പി​ടി​ക്കി​ല്ലെ​ന്നും മും​ബൈ​യി​ലെ കമ്പ​നി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും എ.​കെ. ശ്രീ​വാ​സ്ത​വ​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​മാ​രെ നേ​ര​ത്തേ യോ​ഗി സ​ര്‍​ക്കാ​ര്‍ പു​റ​ത്താ​ക്കി​യെ​ങ്കി​ലും ന​ട​പ​ടി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button