Latest NewsNewsFootballSports

ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു ; റോഡ്രിഗോയും വിനീഷ്യസും ഇല്ല സൂപ്പര്‍ താരം തിരിച്ചെത്തി

ഈ മാസം അവസാനം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പെറുവിനെയും ബൊളീവിയയെയും ആണ് ബ്രസീല്‍ നേരിടുന്നത്. നീണ്ട കാലമായി പരിക്ക് കാരണം ബ്രസീലിനു വേണ്ടി കളിക്കാന്‍ കഴിയാതിരുന്ന നെയ്മര്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം റയല്‍ മാഡ്രിഡ് താരങ്ങളായ റോഡ്രിഗോയും വിനീഷ്യസും ടീമില്‍ ഇടം നേടിയില്ല.

പരിക്കേറ്റ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ടീമിനൊപ്പമില്ല. അലിസന്റെ അഭാവത്തില്‍ എഡേഴ്‌സണ്‍ ആകും ബ്രസീലിന്റെ പ്രധാന ഗോള്‍കീപ്പര്‍. പരിക്ക് കാരണം ആര്‍തുറിനും വിശ്രമം നല്‍കിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ നേരിടുന്ന ജീസൂസും ടീമില്‍ ഇല്ല. ഫ്‌ലമെഗോയുടെ താരങ്ങളായ ഗബിഗോള്‍, എവര്‍ട്ടണ്‍, ബ്രൂണോ ഹെന്റികേ എന്നിവര്‍ ടീമില്‍ എത്തിയിട്ടുണ്ട്. ലിയോണിന്റെ മധ്യനിര താരം ബ്രൂണോ ഗുയിമാറസ് ആണ് ടീമിലെ പുതുമുഖം.

shortlink

Related Articles

Post Your Comments

Related Articles


Back to top button