KeralaLatest NewsIndia

കൊറോണ ഭയം , ഇന്നു മുതല്‍ വിശുദ്ധ കുര്‍ബാന കയ്യില്‍ മാത്രം നല്‍കാന്‍ ഇടയലേഖനം ഇറങ്ങി

വിശ്വാസികള്‍ കൈ കൊണ്ട് തൊടുന്നത് പാപമാണെന്ന വിശ്വാസം നില നില്‍ക്കെയാണ് കൊറോണ മൂലം കയ്യില്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നത് .

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളെടുത്തു പള്ളികളും. ഇന്നു മുതല്‍ വിശുദ്ധ കുര്‍ബാന കയ്യില്‍ മാത്രം നല്‍കാന്‍ ഇടയലേഖനം ഇറങ്ങി .ഞായറാഴ്ച പള്ളികളില്‍ നടക്കുന്ന കുര്‍ബാനയുടെ ഒടുവില്‍ വിശ്വാസികള്‍ക്ക് കൊടുക്കുന്ന കുര്‍ബാനയാണ് കയ്യില്‍ കൊടുക്കുന്നത് . വിശ്വാസികള്‍ കൈ കൊണ്ട് തൊടുന്നത് പാപമാണെന്ന വിശ്വാസം നില നില്‍ക്കെയാണ് കൊറോണ മൂലം കയ്യില്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നത് .

ലോകത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു .ഇന്ത്യയിലും പടര്‍ന്നു പിടിക്കുന്നു . സർക്കാർ ഉത്തരവ് പ്രകാരം അമൃതാനന്ദമയി ദേവി ദർശനം നിർത്തിവെച്ചിരിക്കുകയാണ്. നിരവധി വിദേശികളടക്കമുള്ള ഭക്തർ ആശ്രമത്തിൽ വരുന്നതിനാലാണ് ഈ നടപടി. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം, ബയോമെട്രിക് അറ്റെന്‍ഡന്‍സ് നിറുത്തലാക്കിയതായി ഉത്തരവിറക്കി.

ചൈനയില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന സം​ഭ​വം: ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു

രാജ്യവ്യാപകമായി കൊറോണ ഭീതി പടരുകയാണ്. നൂറോളം ആളുകള്‍ കൊറോണ ബാധിതരായി വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലാണ്. ആയിരത്തില്‍ അധികം ആളുകള്‍ നിരീക്ഷണത്തിലും. കേരളവും കൊറോണയുടെ കരിനിഴലിലാണ് എങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രി യുടെ അഭിപ്രായം .

shortlink

Related Articles

Post Your Comments

Related Articles


Back to top button