Latest NewsNewsFootballSports

അവിശ്വസനീയം ; ചാമ്പ്യന്മാരെ തകര്‍ത്ത് എടികെ ഫൈനലിലേക്ക്

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ബെംഗളൂരു എഫ് സിയെ തകര്‍ത്ത് എടികെ ഫൈനലില്‍. ഐ എസ് എല്ലിലെ രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് എ ടി കെ ഫൈനലിലേക്ക് കടന്നത്. ആദ്യ പാദത്തിലെ 1-0ന്റെ പരാജയം മറികടക്കേണ്ടിയിരുന്ന എ ടി കെ കൊല്‍ക്കത്ത 3-1ന്റെ വിജയവുമായാണ് ഫൈനലിലേക്ക് തലയുയര്‍ത്തി നടന്നുകയറിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ അഞ്ചാം മിനുട്ടില്‍ തന്നെ കൊല്‍ക്കത്തയെ നിശബ്ദമാക്കി കൊണ്ട് ബെംഗളൂരു എഫ് സിയുടെ മലയാളി താരം ആഷിഖ് കുരുണിയന്റെ ഒരു ഗംഭീര ഗോളോടെ മുന്നില്‍ എത്തി. ബെംഗളൂരു ഒരു എവേ ഗോള്‍ നേടിയതോടെ പിന്നീടുള്ള 85 മിനുട്ടില്‍ മൂന്ന് ഗോളുകള്‍ വേണം എന്ന വലിയ വെല്ലുവിളി എ ടി കെയ്ക്ക് മുന്നില്‍ ഉയര്‍ന്നു. പക്ഷെ അതിന്റെ ആദ്യ മുന്നറിയിപ്പുമായി 30ആം മിനുട്ടില്‍ റോയ് കൃഷ്ണയുടെ ഗോളില്‍ എ ടി കെ തിരിച്ചടി തുടങ്ങി. ആദ്യ പകുതി 1-1 ല്‍ പിരിഞ്ഞു. ഇരു പാദങ്ങളിലുമായി 2-1 ഉം.

രണ്ടാം പകുതിയില്‍ 63ആം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഡേവിഡ് വില്യംസ് എ ടി കെയെ 2-1ന് മുന്നില്‍ എത്തിച്ചു. അപ്പോള്‍ അഗ്രിഗേറ്റ് 2-2. അപ്പോഴും എവേ ഗോളില്‍ ബെംഗളൂരു മുന്നില്‍. വീണ്ടും പൊരുതിയ എ ടി കെ മത്സരത്തിന്റെ 79ആം മിനുട്ടില്‍ മൂന്നാം ഗോളും കണ്ടെത്തി. മികച്ചൊരു ക്രോസിന് തലവെച്ച് വില്യംസ് തന്നെയാണ് മൂന്നാം ഗോളും നേടിയത്. 3-2ന്റെ അഗ്രിഗേറ്റില്‍ എ ടി കെ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ എ ടി കെ അവരുടെ മൂന്നാമത്തെ ഐ എസ് എല്‍ ഫൈനലില്‍ എത്തി. ചെന്നൈയിനെ ആകും എ ടി കെ ഫൈനലില്‍ നേരിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button