Latest NewsIndiaNews

ഡല്‍ഹി കലാപം ; മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറുടെ സഹോദരനും അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് മുന്‍ എ.എ.പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലവും അറസ്റ്റില്‍. ചന്ദ് ബാഗില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റു ചെയ്തത്.

ഫെബ്രുവരി 26ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലക്ക് കാരണമായ അക്രമം നടന്ന ചന്ദ്ബാഗിലെ കെട്ടിടത്തില്‍ ഷാ ആലം ഉണ്ടായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അങ്കിത് ശര്‍മയുടെ കൊലയുമായി ബന്ധപ്പെട്ട് താഹിര്‍ ഹുസൈനെ മാര്‍ച്ച് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. താഹിര്‍ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.

അക്രമത്തിനും കൊലക്കും സഹായിച്ചുവെന്ന പേരില്‍ കഴിഞ്ഞ ദിവസം താഹിറിന്റെ പിതാവിനെയും മകനെയും ഏതാനും അയല്‍ക്കാരെയും പൊലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു. താഹിര്‍ ഹുസൈന്റെ ഭാര്യയെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button