Latest NewsNewsIndia
Trending

കമൽനാഥ് സർക്കാരിന് വെറും നാല്പത്തിയെട്ട് മണിക്കൂർ മാത്രം ആയുസ്സ് ? മധ്യപ്രദേശ് രാഷ്ട്രീയം അതിനിർണ്ണായക വഴിത്തിരിവിലേക്ക് !

ഈ പ്രതിസന്ധിയുടെ മുഖ്യ സൂത്രധാരനായി കോൺഗ്രസ്സ് നേതൃത്വം ഇപ്പോൾ കാണുന്നത്  ജ്യോതിരാദിത്യ സിന്ധ്യയെയാണ് . മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗ് അത് തുറന്നു പറയുകയും ചെയ്തു . ഈ പതിനെട്ട് എം എൽ എ മാർ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ രാജി വയ്ക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് .

ഭോപ്പാൽ :മധ്യപ്രദേശിലെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ബാധിച്ച രാഷ്ട്രീയ പ്രതിസന്ധി നാടകീയമായ വഴിത്തിരിവിലേക്ക് എത്തുന്നതായി സൂചന . ജ്യോതിരാദിത്യ സിന്ധ്യയുടെ പാളയത്തിൽ നിന്ന് 18 കോൺഗ്രസ് എം‌എൽ‌എമാർ തിങ്കളാഴ്ച ബെംഗളൂരുവിലെത്തിയതോടെ സർക്കാർ വൻ പ്രതിസന്ധി നേരിടുകയാണ് .ഈ എം എൽ എ മാരുടെ പിന്തുണ സർക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ് . ഈ പ്രതിസന്ധിയുടെ മുഖ്യ സൂത്രധാരനായി കോൺഗ്രസ്സ് നേതൃത്വം ഇപ്പോൾ കാണുന്നത്  ജ്യോതിരാദിത്യ സിന്ധ്യയെയാണ് . മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗ് അത് തുറന്നു പറയുകയും ചെയ്തു . ഈ പതിനെട്ട് എം എൽ എ മാർ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ രാജി വയ്ക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് .

അതോടൊപ്പം തന്നെ മുതിർന്ന ബിജെപി നേതാവുമായി സിന്ധ്യ ബന്ധപ്പെട്ടുവെന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട് . മുൻ മുഖ്യമന്ത്രിയായ ബിജെപി മുതിർന്ന നേതാവുമായി സിന്ധ്യ ബന്ധപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച ഉന്നത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനി പന്ത് സിന്ധ്യയുടെ കോർട്ടിലാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button