Latest NewsNewsFootballSports

കൊറോണ വൈറസ് ; ഈ രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചു

കൊറോണ വൈറസ് കാരണം രണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചു. അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരവും ലിയോണും യുവന്റസും തമ്മിലുള്ള മത്സരവുമാണ് ഉപേക്ഷിച്ചത്. യുവന്റസ് റയല്‍ മാഡ്രിഡ് ക്ലബുകള്‍ ഇപ്പോള്‍ കൊറോണ കാരണം നിരീക്ഷണത്തിലാണ്. യുവന്റസില്‍ സെന്റര്‍ ബാക്കായ റുഗാനിക്ക് കൊറൊണാ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ യുവന്റ്‌സ് താരങ്ങള്‍ എല്ലാം നിരീക്ഷണത്തിലാണ്. മാത്രവുമല്ല ഈ താരം ഇന്റര്‍ മിലാനുമായുള്ള മത്സരം കളിച്ചതുകൊണ്ടു തന്നെ മിലാന്‍ അംഗങ്ങളും നിരീക്ഷണത്തിനി വിധേയമാകേണ്ടി വരും.

റയല്‍ മാഡ്രിഡ് ക്ലബില്‍ അവരുടെ ബാസ്‌കറ്റ്‌ബോള്‍ താരത്തിനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇത് കാരണം റയല്‍ മാഡ്രിഡ് പരിശീലനം ഉള്‍പ്പെടെ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. റയല്‍ മാഡ്രിന്റെ എല്ലാ ക്ലബ് അംഗങ്ങളും ഒരേ സ്ഥത്താണ് പ്രാക്ടീസ് ചെയ്യാറുള്ളത്. ഈ മത്സരങ്ങള്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗുമെല്ലാം ഒരു മാസത്തേക്ക് നിര്‍ത്തിവെക്കുന്നത് യുവേഫ ആലോചിക്കുകയാണ്. നാളെ ഇതു സംബന്ധിച്ച് തീരുമാനം വന്നേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button