KeralaLatest NewsNews

ജൂറി അധ്യക്ഷനെ തനിയ്ക്ക് ഇഷ്ടമുള്ള ആളിനെ നിയമിയ്ക്കാന്‍ തടസം നിന്ന സെക്രട്ടറിയെ തെറുപ്പിയ്ക്കാന്‍ കമലിന്റേയും സംഘത്തിന്റേയും ‘രാജി ഭീഷണി നാടകം’

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ സ്ഥാനം തെറിച്ചതിന് പിന്നില്‍ സംവിധായകന്‍ കമലിന്റേയും സംഘത്തിന്റേയും ചരടുവലി.ജൂറി അധ്യക്ഷനെ തനിയ്ക്ക് ഇഷ്ടമുള്ള ആളിനെ നിയമിയ്ക്കാന്‍ തടസം നിന്ന സെക്രട്ടറിയെ തെറുപ്പിയ്ക്കാന്‍ കമലിന്റേയും സംഘത്തിന്റേയും ‘രാജി ഭീഷണി നാടകം’ . സാംസ്‌കാരിക മന്ത്രി എ.കെ. ബാലനെ മുള്‍മുനയില്‍ നിര്‍ത്തി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെയും വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോളിന്റെയും ബോര്‍ഡ് അംഗം സിബിമലയിന്റെയും രാജി ഭീഷണി. അക്കാദമി സെക്രട്ടറിയെ മാറ്റിയില്ലെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്നായിരുന്നു മൂവരുടെയും ഭീഷണി. ഇതോടെ മന്ത്രി ബാലന്‍ സെക്രട്ടറിയെ മാറ്റി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള ജൂറിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം പൊട്ടിമുളച്ചത്. തത്പര കക്ഷികളെ ജൂറിയില്‍ തിരുകിക്കയറ്റി ഇഷ്ടക്കാര്‍ക്ക് അവാര്‍ഡ് നല്‍കാനായിരുന്നു കമലിന്റെയും സംഘത്തിന്റെയും നീക്കമെന്നാണ് ഇപ്പോഴത്തെ ആരോപണം.

Read Also : സംവിധായകന്‍ കമലിനെതിരെ നടപടിയെടുക്കണം : അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ കമലിനെതിരെ രംഗത്ത്

ഈമാസം ആദ്യം ജൂറിയെ നിശ്ചയിക്കാനുള്ള യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ശ്യാമപ്രസാദിനെ ജൂറി അധ്യക്ഷനാക്കാനായിരുന്നു കമലിന്റെ നീക്കം. മാത്രമല്ല ബീനാ പോളിനും സിബി മലയിലിനും താത്പര്യമുള്ള ചിലരെക്കൂടി ജൂറിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. ഇത് അംഗീകരിക്കാന്‍ സെക്രട്ടറി തയാറായില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാനാണ് കമല്‍. മാത്രമല്ല മകന്‍ ജനൂസ് മുഹമ്മദിന്റെ ചിത്രവും അവാര്‍ഡിനായി മത്സരിക്കുന്നുണ്ട്. ഈ സ്ഥിതിക്ക് ചെയര്‍മാന്‍ ജൂറിയെ നിശ്ചയിക്കുന്നത് ശരിയല്ലെന്നും നിയമമനുസരിച്ച് സര്‍ക്കാരാണ് ജൂറിയെ നിയമിക്കേണ്ടതെന്നും മഹേഷ് പഞ്ചു യോഗത്തില്‍ വാദിച്ചു. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായിരിക്കുന്ന സെക്രട്ടറിക്കാണ് ജൂറിയെ നിശ്ചയിക്കാന്‍ അധികാരം. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ജൂറിയെ നിശ്ചയിക്കാനായിരുന്നു കമലിന്റെ നീക്കം.

യോഗത്തില്‍ തീരുമാനമായില്ലെങ്കിലും കമല്‍ മന്ത്രി എ.കെ. ബാലനെ നേരിട്ടു കണ്ട് ജൂറിയില്‍ ആരെയൊക്കെ വയ്ക്കണമെന്ന പട്ടിക കൈമാറി. ഇതിനു പുറമെ സെക്രട്ടറിയും നിയമാവലി അനുസരിച്ച് പട്ടിക കൈമാറി. മഹേഷ് പഞ്ചുവിനെ മാറ്റിയില്ലെങ്കില്‍ സംഗതി കുഴയുമെന്ന് മനസിലാക്കിയാണ് കമലും സംഘവും മന്ത്രിക്കു മുന്നില്‍ രാജിഭീഷണി മുഴക്കിയത്. അതേസമയം ശ്രീകുമാരന്‍ തമ്പിയെ ജൂറി അധ്യക്ഷനാക്കിക്കൊണ്ടുള്ള പട്ടിക മഹേഷ് പഞ്ചുവും മന്ത്രിക്ക് നല്‍കിയിരുന്നു. ഈ രണ്ടു പട്ടികയിലും സര്‍ക്കാര്‍ യാതൊരു തീരുമാനവും എടുത്തിരുന്നില്ല. ഈമാസം 15നു ശേഷം യോഗം ചേരാമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. അതിനിടെയാണ് രാജിഭീഷണിയുമായി കമലും സംഘവും എത്തിയത്.

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ജൂറിയെ നിശ്ചയിക്കും മുമ്പു തന്നെ ചിലര്‍ക്ക് അവാര്‍ഡ് നല്‍കാമെന്ന് ചെയര്‍മാനും സംഘവും വാക്ക് നല്‍കിയതായാണ് വിവരം. തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ ജൂറിയില്‍ അംഗമായി വന്നാലേ അത് നടക്കുകയുള്ളു. എന്നാല്‍ ഇതൊക്കെ മനസിലാക്കിയ സെക്രട്ടറി അതു തടയാന്‍ ശ്രമിച്ചു. അവാര്‍ഡിനായി അപേക്ഷിച്ചവരില്‍ പ്രമുഖരായ പലര്‍ക്കുമാണ് നേരത്തെ അവാര്‍ഡ് നല്‍കാമെന്ന് വാക്ക് നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button