KeralaLatest NewsNews

ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ മോശം പരാമർശം : യുവാവ് പിടിയിൽ

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ മോശം പരാമർശം നടത്തിയ യുവാവ് പിടിയിൽ. മണ്ണാർമല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അൻഷാദിനെയാണ് മേലാറ്റൂർ എസ് ഐ അറസ്റ്റ് ചെയ്തത്. അൻഷാദ് മലബാറി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു വിവാദ പരാമർശം.

Also read : പ്രവാസിമലയാളികളെ കുരുക്കി കൊറോണ :കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി.

മറ്റൊരു പോസ്റ്റിൽ വന്ന കമന്‍റുകളുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഇയാൾ മോശം പരാമർശം നടത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസ് സ്വമേധയാ കേസെടുത്ത ശേഷം ഇയാളെ പിടികൂടി. അതേസമയം നിരവധിപേർ രൂക്ഷ പ്രതികരണവുമായി ഇയാളുടെ ഫേസ്ബുക്ക് പേജിൽ എത്തിയതോടെ ഈ പോസ്റ്റ് നീക്കം ചെയ്‌തു. അതോടൊപ്പം സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് കൊണ്ട് പുതിയൊരു കുറിപ്പും ഇയാൾ ശനിയാഴ്ച്ച ഉച്ചയോടെ പോസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button