Latest NewsIndia

ഗുജറാത്തിൽ കൂടുതൽ എംഎൽഎമാർ കൂറുമാറുമെന്ന് സൂചന, അ​ഞ്ച് എം​എ​ല്‍​എ​മാ​രെ കോ​ണ്‍​ഗ്ര​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

നാ​ല് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വ​ച്ച​ത്.

അഹമ്മദാബാദ്​: രാജ്യസഭാ തെരഞ്ഞെടുപ്പ്​ വരാനിരിക്കെ നിയമസഭാംഗത്വം രാജിവെച്ച ഗുജറാത്തിലെ അഞ്ച്​ എം.എല്‍.എമാരെ കോണ്‍​ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്​ സ​സ്പെ​ന്‍​ഡ്​ ചെയ്​തു. ​ സോമബായി പ​ട്ടേല്‍, ജെ.വി. കകദിയ, പ്രദ്യുമാന്‍സിന്‍ ജദേജ, പ്രവിന്‍ മാരു, മംഗള്‍ ഗാവിത്​ എന്നിവരെയാണ്​ ​സ്പെ​ന്‍​ഡ് ചെയ്തത്.നാ​ല് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വ​ച്ച​ത്.

പാ​ര്‍​ട്ടി​യെ അ​വ​ഗ​ണി​ച്ച​തി​നാ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ച​വ്ദ പ​റ​ഞ്ഞു.മാര്‍ച്ച്‌​ 26 ന്​ ആണ്​ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ബി.ജെ.പിക്ക്​ 103 അംഗങ്ങളും കോണ്‍ഗ്രസിന്​ 68 എം.എല്‍.എമാരുമാണ്​ നിയമസഭയിലുള്ളത്​. നാല്​ അംഗങ്ങളെയാണ്​ തെരഞ്ഞെടുക്കേണ്ടത്​. 37 മുന്‍ഗണന വോട്ടുകള്‍ കിട്ടിയാല്‍ ഒരാള്‍ക്ക്​ ജയിക്കാനാകും.

അതേസമയം കൂടുതൽ എംഎൽഎമാർ കൂറുമാറാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. അതെ സമയം കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകാതിരിക്കാൻ എംഎൽഎമാരെ കൊണ്ഗ്രെസ്സ് റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
എം.എല്‍.എമാരുടെ രാജിയുടെ മുമ്പുള്ള അവസ്​ഥ വെച്ച്‌​ രണ്ടംഗങ്ങളെ കോണ്‍ഗ്രസിന്​ രാജ്യസഭയിലേക്ക്​ അയക്കാനാകുമായിരുന്നു. രണ്ട്​ പേരെ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ത്ഥിയാക്കുകയും ചെയ്​തതാണ്​. എന്നാല്‍, എം.എല്‍.എമാരുടെ രാജിയോടെ ഒരാള്‍ തോല്‍ക്കുന്ന അവസ്​ഥയാണുള്ളത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button