Latest NewsNewsFootballSports

യുവന്റസിലെ ഒരു താരത്തിന് കൂടെ കൊറോണ സ്ഥിരീകരിച്ചു

ഇറ്റാലിയന്‍ ക്ലബ് യുവന്റസിലെ ഒരു താരത്തിന് കൂടെ കൊറോണ സ്ഥിരീകരിച്ചു. ഫ്രഞ്ച് മിഡ്ഫീല്‍ഡറായ മാറ്റിയുഡിക്കാണ് ഏറ്റവുമൊടുവില്‍ കൊറോണ പോസിറ്റീവ് ആണെന്ന് ഫലം വന്നത്. ഇന്നലെ ടീമിനെ മുഴുവന്‍ കൊറോണ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ആ ഫലത്തിലാണ് മാറ്റിയുഡിക്ക് കൊറൊണ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും ഭയക്കേണ്ടതില്ല എന്നും ക്ലബ് അറിയിച്ചു. യുവന്റസ് മധ്യനിരയിലെ സ്ഥിരം സാന്നിദ്ധ്യമാണ് മാറ്റിയുഡി. നേരത്തെ യുവന്റസ് ടീമിലെ റുഗാനിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. അന്ന് മുതല്‍ ക്രിസ്റ്റിയാനോ അടക്കമുള്ള യുവന്റസിന്റെ എല്ലാ താരങ്ങളും സെല്‍ഫ് ക്വാറന്റീനില്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button