Latest NewsNewsIndia

മതപ്രചാരകരെ കൊണ്ടുവന്നതിനു പിന്നില്‍ പോപ്പുലര്‍ ഫ്രന്റ് നേതാവ് : മതപ്രചാരകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നേതാവ് മുങ്ങി

നഗരത്തിലെ മാത്തമാറ്റിക്‌സ് കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്നതും ഈ നേതാവ് തന്നെയെന്ന് പൊലീസ്

ഹൈദരാബാദ് : മതപ്രചാരകരെ കൊണ്ടുവന്നതിനു പിന്നില്‍ പോപ്പുലര്‍ ഫ്രന്റ് നേതാവ്. മതപ്രചാരകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നേതാവ് മുങ്ങി.
തെലങ്കാനയിലെ കരീം നഗറിലാണ് സംഭവം. ഇന്തോനേഷ്യയില്‍ നിന്നുള്ള മതപ്രചാരകരെ കൊണ്ടു വന്നത് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ജമീല്‍ അഹമ്മദ് ആണെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. പള്ളികളിലും മത കേന്ദ്രങ്ങളിലും ഇവരെ പ്രഭാഷണത്തിനു കൊണ്ടു പോയി. വിദേശത്ത് നിന്നെത്തിയതിനാല്‍ മതപ്രചാരകര്‍ക്ക് പരിശോധന നടത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. ഒടുവില്‍ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയപ്പോള്‍ പത്തുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

നഗരത്തില്‍ മാത്തമാറ്റിക്‌സ് കോച്ചിംഗ് സെന്റര്‍ നടത്തുന്ന ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോച്ചിംഗ് സെന്റര്‍ അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഇന്തോനേഷ്യന്‍ മതപ്രചാരകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ ഇയാളെ അറസ്റ്റ് ചെയ്ത് ഐസൊലേഷനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്തോനേഷ്യന്‍ മതപ്രചാരകര്‍ക്കൊപ്പം നിരവധി പള്ളികള്‍ ഇയാള്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും ഇയാള്‍ ഇടപഴകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button