Latest NewsKeralaNews

കേരളത്തിൽ ഒ​രാ​ൾ‌​ക്കു കൂ​ടി കോ​വി​ഡ് 19

തി​രു​വ​ന​ന്തപുരം ​ : കേരളത്തിൽ ഒ​രാ​ൾ‌​ക്കു കൂ​ടി കോ​വി​ഡ് 19.തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 127 ആ​യി . കഴിഞ്ഞ സം​സ്ഥാ​ന​ത്ത് 19 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ണ്ണൂ​രി​ൽ ഒ​ൻ​പ​തും, കാ​സ​ർ​ഗോ​ട്ടും മ​ല​പ്പു​റ​ത്തും മൂ​ന്നു പേ​ർ​ക്ക് വീ​ത​വും, തൃ​ശൂ​രി​ൽ ര​ണ്ടു പേ​ർ​ക്കും, ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഓ​രോ​രു​ത്ത​ർ​ക്കു​മാ​യി​രു​ന്നു രോഗം ത്തിയത് കണ്ടെത്തിയത്.

Also read : തമിഴ്‌നാട്ടിൽ ആറ് പേർക്ക് കൂടി കോവിഡ്

അതേസമയം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവരുടെ പരിശോധനാ ഫലം പുറത്ത് വന്നു., ആശങ്കകൾ എല്ലാം അകറ്റി, 12 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ഇതോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്ന 176 പേർക്കും കൊവിഡ് ബാധയില്ല. അതിനിടെ ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം ഏർപ്പെടുത്തി. തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഒപി ചികിത്സ ലഭ്യമാക്കും. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും. അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്ക് അതാത് ക്ലിനിക്ക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കു 0471- 2524621 (ന്യൂറോളജി), 0471- 2524533 (കാര്‍ഡിയോളജി).

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ   വർധനവ്. 15,740 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുളളത്. ദുബായിൽ നിന്നുള്ള 1491 പേരുൾപ്പടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെ എത്തിയ 5308 പേരും ഗൃഹ നിരീക്ഷണത്തിൽ ഉൾപ്പെടുന്നു.549 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 133 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 416 പേരുടെ റിസൽട്ട് വന്നതിൽ ജില്ലയിൽ എല്ലാം നെഗറ്റീവ് ആണ്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എട്ടു പേർ നിരീക്ഷണത്തിലുണ്ട്. അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും വൈറസ് വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവി ഷേർലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button