Latest NewsKeralaIndia

കോട്ടയത്ത് ഭാര്യയെ ചുറ്റികകൊണ്ട് തലയ്‌ക്ക് അടിച്ച്‌ മൃതപ്രായയാക്കിയ എസ്.ഐ അറസ്‌റ്റില്‍: ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശിപ്പിച്ച ഷാജഹാനെ ഇന്നലെ തന്നെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു

കോട്ടയം: ഭാര്യയുടെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച ഡല്‍ഹി പൊലീസിലെ എസ്.ഐ അറസ്റ്റില്‍. മണിമല പുതുപ്പറമ്ബില്‍ ഷാജഹാനെയാണ് (48) അറസ്റ്റ് ചെയ്തത്. ഭാര്യ നസീമയെ (46) യുമായി വഴക്കുകൂടിയ ഷാജഹാന്‍ ഇവരെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശിപ്പിച്ച ഷാജഹാനെ ഇന്നലെ തന്നെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു.

ട്രെ​യി​ന്‍ കോ​ച്ചു​ക​ള്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു

നസീമയുടെ നില അതീവ ഗുരുതരമാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നസീമ ജീവന്‍ നിലനിര്‍ത്തുന്നത്. ഷാജഹാനെ ഡിസ്ചാര്‍ജ് ചെയ്തതോടെ മണിമല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മണിമല സി.ഐ സാജു ജോസ്, എസ്.ഐ ജെബി എന്നിവരടങ്ങുന്ന പോലീസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button