Latest NewsNewsFootballSports

ആ താരത്തിനൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് റാഷ്‌ഫോര്‍ഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജനുവരിയിലെ സൈനിംഗ് ആയ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിനൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് യുണൈറ്റഡിന്റെ യുവ സ്‌ട്രൈക്കര്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. ബ്രൂണൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തും മുമ്പ് പരിക്കേറ്റ് പുറത്തുപോയ റാഷ്‌ഫോര്‍ഡിന് ഇതുവരെ ബ്രൂണോയ്‌ക്കൊപ്പം കളിക്കാന്‍ സാധിച്ചിട്ടില്ല.

ബ്രൂണോ ഫെര്‍ണാന്‍ഡസ് മികച്ച ക്രിയേറ്റീവ് താരമാണ് എന്നും ടീമിനായി ബ്രൂണോയ്ക്ക് ഒപ്പം മികച്ച പ്രകടനം തന്നെ നടത്താനാകുമെന്നും റാഷ്‌ഫോര്‍ഡ് പറഞ്ഞു. ബ്രൂണോ യുണാറ്റഡില്‍ എത്തിയതിനു ശേഷം ഇതുവരെ പരാജയം അറിയാതെയാണ് ടീം മുന്നേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button