Latest NewsNewsFootballSports

സിംഹകടുവയ്‌ക്കൊപ്പം ലോക്ക് ഡൗണ്‍ കാലം ചെലവഴിച്ച് ഡച്ച് താരം

കോവിഡ് കോവമെമ്പാടും വ്യാപിച്ചതോടെ കായിക മത്സരങ്ങള്‍ എല്ലാം തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ് . ഈ ലോക്ക് ഡൗണ്‍ കാലത്ത് പല താരങ്ങളും തങ്ങള്‍ എങ്ങനെയാണ് സമയം കളയുന്നത് എന്നതിനെ കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇപ്പോള്‍ ഇതാ ഡച്ച് താരമായ മെഫിസ് ഡിപായ് ലോക്ക്ഡൗണ്‍ കാലം ചിലവഴിക്കുന്ന ചിത്രങ്ങളാണ് പറത്തു വന്നിരിക്കുന്നത്. താരം സിംഹക്കടുവയ്‌ക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്.

തന്റെ വളര്‍ത്തു മൃഗമായ ലൈഗറിനൊപ്പം വീട്ടില്‍ ചിലവഴിക്കുന്ന ചിത്രങ്ങള്‍ ഡിപായ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഒരു സിംഹവും ലൈഗറും ഒരുമിച്ച് സമയം ചിലവഴിച്ചാല്‍ എങ്ങനെയാകും എന്ന കാപ്ഷനോടു കൂടെയാണ് ഡിപായ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ആണ്‍ സിംഹവും പെണ്‍ കടുവയും ഇണചേര്‍ന്ന് ഉണ്ടാവുന്ന വിഭാഗമാണ് ലൈഗര്‍.

shortlink

Related Articles

Post Your Comments


Back to top button