CinemaLatest NewsNewsEntertainment

വേദിയിലും പരിസരത്തും ഉന്തും തളളുമായി ആരാധകർ: ലൈഗറിന്റെ പ്രമോഷന്‍ നിര്‍ത്തിവച്ച്‌ വിജയ് ദേവരകൊണ്ട

നിങ്ങളുടെ സ്നേഹം എന്നെ സ്പര്‍ശിച്ചു.

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് വിജയ് ദേവരകൊണ്ട. പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗര്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. അനന്യ പാണ്ഡെ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25നാണ്. ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആരാധിക ബോധംകെട്ടുവീണതിനെ തുടർന്ന് പരിപാടി നിർത്തിവച്ചതായി വാർത്ത.

നവിമുംബൈയിലെ മാളില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പകുതിയില്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു. ശാന്തരാകന്‍ ആരാധകരോട് വിജയ് ആരാധകരോട് പറഞ്ഞെങ്കിലും വേദിയിലും പരിസരത്തും ഉന്തും തളളുമായി. ഇതോടെ പ്രചരണ പരിപാടി നിര്‍ത്തുകയായിരുന്നു താരങ്ങള്‍.

read also:‘  മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്‌റൈൻ

ഇന്‍സ്റ്റഗ്രാമില്‍ പരിപാടി നിർത്തിയതിനെക്കുറിച്ച് താരം പങ്കുവച്ചു. ‘നിങ്ങളുടെ സ്നേഹം എന്നെ സ്പര്‍ശിച്ചു. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങിയെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും കാലം ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നിങ്ങളെയെല്ലാം കുറിച്ച്‌ ചിന്തിക്കുന്നു. ഗുഡ് നൈറ്റ് മുംബൈ’- ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വിജയ് ദേവരകൊണ്ട കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button