KeralaLatest NewsNews

പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനുനേരെ ആക്രമണം

കോന്നി: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനുനേരെ ആക്രമണം. തണ്ണിത്തോട്​ ഇടക്കണത്ത്​ ചൊവ്വാഴ്​ച രാത്രി എട്ടരക്കുശേഷമാണ് സംഭവം. ആക്രമണത്തില്‍ ജനൽ ചില്ലുകൾ തകർന്നു. കോയമ്ബത്തൂരില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയ പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പിതാവ് കേബിള്‍ ഓപ്പറേറ്റര്‍ ആയതിനാല്‍ ഓഫിസിലാണ് താമസം. ഇദ്ദേഹം പുറത്തിറങ്ങി നടക്കുന്നെന്നാരോപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ‘ഇവനെ കല്ലെറിയണം’ എന്നുപറഞ്ഞ്​ ശബ്​ദ സന്ദേശം പ്രചരിച്ചിരുന്നു.തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button