Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു

റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച് നാല് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ഇതിൽ രണ്ടു മരണം ജിദ്ദയിലും, ബാക്കി രണ്ടെണ്ണം അല്‍ഖോബാറിലും അല്‍ബദാഇയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 38ആയി ഉയർന്നു. 60 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 2523 ആയി.

Also read : ചൈനയില്‍ കോവിഡിന്റെ രണ്ടാം വരവെന്ന് സംശയം : രോഗം സ്ഥിരീകരിച്ചവരില്‍ ലക്ഷണങ്ങള്‍ ഇല്ലാത്തത് വലിയ ആശങ്ക

ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് സംബന്ധിച്ച തത്സമയ വിവരങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് തിങ്കളാഴ്ച രാവിലെ 9.50ന് 61 പേരുടെ രോഗം സ്ഥിരീകരിച്ചിതിനു ശേഷമാണ് 60 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയത്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 1934 പേര്‍ ചികിത്സയില്‍ തുടരുന്നു.ഇവരിൽ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതോടൊപ്പം തന്നെ 63 പേര്‍ക്ക് സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 551 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button